വൺ പ്ലസ് ത്രീയുടെ പിന്‍ഗാമി വണ്‍ പ്ലസ് ഫോര്‍ എത്തുന്നു... 8ജിബി റാമുമായി !

വണ്‍ പ്ലസ് ത്രീയുടെ പിന്‍ഗാമി വിപണിയിലേക്കെത്തുന്നു.

ONE PLUS THREE, ONE PLUS FOUR, SMARTPHONE വണ്‍ പ്ലസ് ത്രീ, സ്മാര്‍ട്ട്ഫോണ്‍, വണ്‍ പ്ലസ് ഫോര്‍
സജിത്ത്| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2016 (14:18 IST)
വണ്‍ പ്ലസ് ത്രീയുടെ പിന്‍ഗാമി വിപണിയിലേക്കെത്തുന്നു. വണ്‍ പ്ലസ് ഫോര്‍ എന്ന പുതിയ മോഡലാണ് അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. കര്‍വ്ഡ് ഡിസൈനില്‍ 5.5 ഇഞ്ച്

സ്‌ക്രീനായിരിക്കും ആന്‍ഡ്രോയ്ഡ് 7.0 നൂഗറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗോറില്ല ഗ്ലാസ് 5 ആണ് ഫോണിലുള്ളത്. എട്ടു ജിബി റാം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍ എന്നിവയും വണ്‍ പ്ലസ് ഫോറിലുണ്ടായിരിക്കും. 23എംപി പിന്‍ ക്യാമറയും 8എംപി സെല്ഫീ ക്യാമറയുമാണ് ഫോണിനുള്ളത്. 5000എംഎഎച്ചോ 4000എംഎഎച്ചോ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും ഫോണില്‍ ഉണ്ടായിരിക്കുകയെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :