വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ വായ്‌പ തിരിച്ചടയ്‌ക്കത്തവര്‍ക്കുള്ള ഏറ്റവും നല്ല ശിക്ഷ: രഘുറാം രാജന്‍

മുംബയ്| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (11:16 IST)
വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ പദവി ബാങ്ക് വായ്‌പ തിരിച്ചടയ്‌ക്കത്തവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ശിക്ഷയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.കിട്ടാക്കടം ട്ടാക്കടം കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് വന്‍ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. വായ്‌പ തിരിച്ചടയ്‌ക്കാന്‍ മനഃപൂര്‍വം വിമുഖത കാട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ കഴിയും രഘുറാം രാജന്‍ പറഞ്ഞു.

ബാങ്ക് വായ്‌പ തിരിച്ചടയ്‌ക്കാതിരിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നവര്‍ എന്നാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ പദവി ലഭിക്കുന്നവര്‍ക്ക് പിന്നീട്
മറ്റൊരു ബാങ്കില്‍ നിന്നും വായ‌്പകള്‍ ലഭിക്കില്ല. ഇത്കൂടാതെ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ക്ക്
കമ്പനി പദവികളൊന്നും വഹിക്കാനും കഴിയില്ല. ഈ പദവി ലഭിക്കുന്നവരുടെ ആസ്‌തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും ബാങ്കുകള്‍ക്ക് കഴിയും.

നേരത്തെ പൊതു മേഖലാ ബാങ്കുകളായ യൂണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യയും
ഐ.ഡി.ബി.ഐയും കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിന്റെ ഉടമയായ വിജയ് മല്യയ്‌ക്ക് വില്‍ഫുള്‍ ഡിഫോള്‍ട്ടറായി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :