മല്യക്ക് വേണ്ടി കളിക്കരുതെന്ന് കിംഗ്ഫിഷര്‍ ജീവനക്കാര്‍

ബംഗ്ളൂര്‍| WEBDUNIA|
PRO
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന് വേണ്ടി മത്സരിക്കരുതെന്ന് യുവരാജ് സിംഗിനോട് കിംഗ്ഫിഷര്‍ ജീവനക്കാര് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‍.

ഇക്കാര്യം ആവശ്യപ്പെട്ട് കിംഗ്ഫിഷര്‍ ജീവനക്കാര്‍ യുവരാജിന് തുറന്ന കത്തെഴുതിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തങ്ങള്‍ക്ക് 18 മാസമായി വേതനം തന്നിട്ടില്ലെന്നും കത്തില്‍ ജീവനക്കാര്‍ പറയുന്നു.

തങ്ങളുടെ വാക്കുകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് യുവിക്ക് തീരുമാനിക്കാമെന്നും കത്തില്‍ ജീവനക്കാര്‍ പറയുന്നു. ഇതേസമയം കത്ത് യുവരാജിന് കിട്ടിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :