ഫ്ലിപ് കാര്‍ട്ടിനെ വിഴുങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്; ചെലഴിക്കുന്നത് 12 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ളര്‍

ഫ്ലിപ് കാര്‍ട്ടിനെ വിഴുങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്; ചെലഴിക്കുന്നത് 12 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ളര്‍

  Walmart , Flipkart , online shoping , ഓണ്‍ലൈന്‍ ഷോപ്പിംഗ് , ഫ്ലിപ് കാര്‍ട്ട് , വാ​​​ൾ​​​മാ​​​ർ​​​ട്ട് , ഓഹരി
മും​​​ബൈ| jibin| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (14:48 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ വമ്പന്മാരായ ഫ്ലിപ് കാര്‍ട്ടിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്. തുടക്കത്തില്‍ 26 ശതമാനം ഓഹരികളും അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ 51 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളും വാങ്ങാനാണ് അമേരിക്കന്‍ കമ്പനിയായ വാ​​​ൾ​​​മാ​​​ർ​​​ട്ടിന്റെ തീരുമാനം.

ഓഹരികള്‍ വാങ്ങുന്നതു സംബന്ധിച്ച് ഫ്ലിപ് കാര്‍ട്ട് അധികൃതരുമായി വാള്‍മാര്‍ട്ട് ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 12 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ ഫ്ലിപ് കാര്‍ട്ട് ചെലവഴിക്കുക.

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് കൂടുതല്‍ ശക്തരാകുന്നതിനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വ്യാപാര രംഗത്തു നിന്നും ലഭിക്കുന്ന സൂചന. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :