മുംബൈ|
jibin|
Last Updated:
ബുധന്‍, 11 നവംബര്‍ 2015 (14:47 IST)
ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജുള്ള കാറുമായി ടൊയോട്ടയെത്തുന്നു. ടൊയോട്ടയുടെ ഹൈബ്രിഡ് കാറായ പ്രയസിന്റെ പുതിയ പതിപ്പാണ് കൂടുതല്‍ ആകര്ഷണത്തോടയും കരുത്തോടെയും കമ്പനി പുറത്തിറക്കുന്നത്. അടുത്തവര്‍ഷം ആദ്യം തന്നെ ഇന്ത്യയിലെത്തുന്ന പ്രിയസ് 20ശതമാനത്തോളം മികവോടെയാണ് പുറത്തിറങ്ങുക. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പ്രൊഡക്ഷന്‍ കാറാണ് പ്രിയസ്.
മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ പ്രിയസ് ആകര്‍ഷകമായ ലുക്കും നല്‍കുന്നുണ്ട്. 40 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പഴയ മോഡലിന്റെ പാതി ലുക്കും പുതിയ പ്രിയസിലും കമ്പനി ചേര്‍ത്തിട്ടുണ്ട്. ഡിസൈനില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന ലുക്കാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ട്ടു ചെയ്യുബോഴും പതിയ യാത്ര ചെയ്യുബോഴും ഇലക്ട്രിക്കല്‍ പ്രവര്‍ത്തിക്കുകയും കാര്‍ വേഗതയിലേക്ക് കടക്കുബോള്‍ പെട്രോളിലേക്ക് മാറുകയും ചെയ്യും എന്നതാണ് പ്രത്യേകത.
1.8 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനും ഇലക്ട്രിക്ക് ബാറ്ററിയും കൂടി 134 ബി എച്ച് പി കരുത്തുമാണ് കാറിനുള്ളത്. പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രിയസിന്റെ വില കുറച്ചു കൂടുതലാണ്. 39.06 ലക്ഷം മുതല്‍ 40.79 ലക്ഷം രൂപവരെയാണ് വില.