ബീഹാര്‍ ഫലത്തിന്റെ നിഴലില്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

ഓഹരി വിപണി , സെന്‍സെക്‌സ് , പോയന്റ് , മാര്‍ക്കറ്റ് , നിഫ്റ്റി
മുംബൈ| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (12:41 IST)
ബീഹാര്‍ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിനു പിന്നാലെ ആഴ്‌ചയുടെ രണ്ടാം ദിനത്തിലും ഓഹരി വിപണിയില്‍ നഷ്ടത്തിന്റെ ദിനങ്ങള്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 115.29 പോയന്റ് നഷ്ടത്തില്‍ 26006ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 7882 പോയന്റിലുമെത്തി. മിഡ് ക്യാപ് സൂചിക 0.14 ശതമാനവും സ്‌മോള്‍ ക്യാപ് 0.28 ശതമാനവും നഷ്ടത്തിലാണ്.

ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, വേദാന്ത, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എന്‍ടിപിസി, ടാറ്റ പവര്‍, ബിപിസിഎല്‍, മാരുതി തുടങ്ങിയവ ഓഹരികളില്‍
നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :