ടൊയോട്ട ജപ്പാനിലെ ഉത്പാദനം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

 ടൊയോട്ട കമ്പനി , ടൊയോട്ട , കാര്‍ നിര്‍മാതാക്കള്‍
ടോക്കിയോ| jibin| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2016 (10:37 IST)
സ്‌റ്റീലിന്റെന്റെ ലഭ്യതക്കുറവും സ്വന്തം പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയും തിരിച്ചടിയായതോടെ ജപ്പാനിലെ ഉത്പാദനം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. എട്ടാം തീയതി മുതല്‍ 13 വരെ ജപ്പാനിലെ എല്ലാ അസംബ്ളി പ്ളാന്റുകളും അടച്ചിടാനാണ് കമ്പനിയുടെ തീരുമാനം.

ജനുവരി എട്ടിനാണ് ഐഷി സ്റീല്‍ കോര്‍പ്പ് പ്ളാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 15 മുതല്‍ ഐഷി പ്ളാന്റില്‍നിന്നുള്ള സ്റീലിന്റെ ലഭ്യത അനുസരിച്ച് ഉത്പാദനം പുനരാരംഭിക്കും. ജപ്പാനിലെ ഉത്പാദനക്കുറവ് ആഭ്യന്തര വിപണിയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :