ടാറ്റാ നാനോ വാങ്ങാൻ ആളില്ല; കഴിഞ്ഞ മാസം വിറ്റത് ഒരു വാഹനം മാത്രം

വ്യാഴം, 5 ജൂലൈ 2018 (14:24 IST)

ടാറ്റയുടെ ശ്രദ്ദേയമായ കുഞ്ഞൻ കാറായ ടാറ്റ നനോയുടെ ഉത്പാദനം കമ്പനി നിർത്തിവെക്കുന്നു. വാഹനത്തിന്റെ വിൽ‌പനയിൽ വലിയ കൂറവ് നേരിട്ട് തുടങ്ങിയതോടെയാണ് ഉത്പാദനം നിർത്തിവെക്കാൻ ടറ്റ തീരുമാനിച്ചത്. ഇനി ഡിമാന്റ് അനുസരിച്ച് മാത്രം കാർ നിർമ്മിച്ച് നൽകിയാൽ മതി എന്നാണ് കമ്പനിയുടെ തീരുമാനം. 
 
കഴിഞ്ഞ മാസം ടറ്റ നാനോയുടെ ഒരു യൂണിറ്റ് മാത്രമാണ് നിരത്തിലിറങ്ങിയത്. മാത്രമല്ല ഒറ്റ യൂണിറ്റ് പോലും കയറ്റുമതി ചെയ്യാനും സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഈ കാലയളവിൽ 275 യൂണിറ്റുകൾ പുറത്തിറക്കുകയും 25 യൂണിറ്റ് കയറ്റി അയക്കുകയും ചെയ്തിരുന്നു. 
 
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറ് എന്ന് അവകാശപ്പെട്ട് 2009 ലാണ് ടറ്റ നാനോയെ വിപണിയിൽ അവൽതരിപ്പിച്ചത്. ഒരു ലക്ഷം  രൂപയായിരുന്നു ആദ്യ മോഡലിൽന്റെ എക്സ് ഷോറും വില. എന്നാൽ ഓടുന്നതിനിടെ വാഹനത്തിന് തീപിടിക്കുന്നത് പതിവായതോടെ മോഡലിനെ ടാറ്റ തിരികെ വിളിച്ചിരുന്നു. ഇന്ത്യയിൽ മിഡിൽ ക്ലാസിനെ ലക്ഷ്യം വച്ചായിരുന്നു ടാറ്റ നാനോ എന്ന കുഞ്ഞൻ കാറിനെ കമ്പനി അവതരിപ്പിച്ചത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത വാണിജ്യം ടാറ്റ നാനോ ഡിമാന്റ് News Business Tata Nano Demand

ധനകാര്യം

news

റിയൽമി 1 റെഡ് വേരിയന്റ് പുറത്തിറക്കി ഓപ്പോ; വില വെറും 10,990 !

ഓപ്പോയുടെ റിയൽമി സീരീസിലെ റിയൽമി 1 റെഡ് വേരിയന്റ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. 10,990 ...

news

ഞെട്ടിക്കുന്ന ഓഫർ നൽകി വീണ്ടും ജിയോ !

ഉപഭോക്താക്കൾക്കായി വിണ്ടും ഞെട്ടിക്കുന്ന ഓഫർ പ്രഖ്യാപിച്ച് ജിയോ. ഇത്തവണ ജിയോയുടെ വൈഫൈ ...

news

ഇന്ത്യയിൽ 8000 കോടി മുതൽ മുടക്കാനൊരുങ്ങി വോക്സ് വാഗൺ

ജർമൻ വാഹന നിർമ്മാതാക്കളായ വോക്സ് വാഗൺ 2020നകം ഇന്ത്യയിൽ 8000 കോടി രൂപയുടെ വികസന ...

news

ഓപ്പോ ഫോണുകൾ വാങ്ങുന്നവർക്ക് 4900 രൂപയുടെ വമ്പൻ ഓഫർ നൽകി ജിയോ

ഓപ്പോ ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ജിയോയും ഓപ്പോയും വമ്പൻ ഓഫർ നൽകുന്നു. ജിയോ ഓപ്പോ ...