ഹിറ്റാവുക ആൾട്രോസോ അതോ ആൾട്രോസ് ഇവിയോ ?

Last Modified വെള്ളി, 26 ജൂലൈ 2019 (18:13 IST)
ലോകത്തെ ഒട്ടുമിക്ക വാഹ നിർമ്മാതാക്കളും ഇപ്പോൾ ഇലാക്ട്രോണിക് കാറുകളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റയും തങ്ങളുടെ പ്രീമിയം ഇലക്ട്രോണിക് ഹാച്ച്‌ബാക്കിനായുള്ള പണിപ്പുരയിലാണ്. ആൾട്രോസ് പ്രീമിയം ഹാ‌ച്ച്‌ബാക്കിന്റെ ഇലക്ട്രോണിക് പതിപ്പാണ് ആൾട്രോസ് ഇവി.

രണ്ട് വാഹനവും ഈ വർഷം തന്നെ വിപണിയിലെത്തും ആൾട്രോസ് പെട്രോൾ വഹനനമാണോ ? അതോ ഇലക്ട്രോണിക് പതിപ്പാണോ ആളുകൾ ഏറ്റെടുക്കുക എന്നാണ് അറിയാനുള്ളത്. ജനീവ മോട്ടോർ ഷോയിലാണ് ആൾട്രോസ് ഇവിയുടെ കൺസെപ്ട് മോഡൽ അവതരിപ്പിച്ചത് 45X എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആൾട്രോസ് ഇവിയെ നിരത്തുകളിൽ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാവും ആൾട്രോസ് ഇ വിയീ ടാറ്റ ഒരുക്കുക. 10 ലക്ഷം രൂപയണ് ആൾട്രോസ് ഇ വിക്ക് പ്രതീക്ഷിക്കപ്പെടുന്ന വില. ഒരു മണിക്കൂറുകൊണ്ട് എൺപത് ശതമാനംവരെ ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും വാഹനത്തിൽ ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ.



ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയിലാണ് ആൾട്രോസിന്റെ രൂപ‌കൽപ്പന. ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതിക സഹായം ഉൾക്കൊണ്ടുകൊണ്ടാണ് ആൾട്രോസ് എത്തുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രിമിയം ഫീച്ചറുകൾ ഉൾക്കൊള്ളുന്നതായിരികും ടാറ്റ ആൾട്രോസ്. ഹാച്ച്‌ബാക്ക് വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച കരുത്തും ഇന്റീരിയർ ഫീച്ചറുകളും ഉള്ള വാഹനമാണ് ആൾട്രോസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

കടൽപക്ഷിയായ ആൾട്രോസിൽനിന്നുമാണ് ടറ്റ വാഹനത്തിന് പേര് കണ്ടെത്തിയിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിലായിരിക്കും അൾട്രോസ് വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെക്സണിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, ടിയാഗോയിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എങ്കിലും വാഹനത്തിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :