വിവരാവകാശ നിയമത്തിലെ ഭേതഗതി നൽകുന്ന സന്ദേശം എന്ത് ? ഭരണഘടനപോലും തിരുത്തപ്പെട്ടേക്കുമോ എന്ന ഭീതിയിൽ രാജ്യം

Last Modified വെള്ളി, 26 ജൂലൈ 2019 (16:22 IST)
പൗരന്റെ അറിയാനുള്ള അവകാശത്തെ പതിയെ ഇല്ലാതാക്കുക. സംസ്ഥാന സർക്കരുകളുടെ അധികാരങ്ങളിൽ കടന്നുകയറി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് കേന്ദ്രം എന്നത് ഒറ്റ അധികാര കേന്ദ്രമാക്കി മാറ്റുക. ഈ ലക്ഷ്യത്തിലേക്കാണ് രണ്ടാം മോദി സർക്കാർ നീങ്ങുന്നത്. അതിന്റെ തുടക്കം കണ്ടു തുടങ്ങിയിരികുന്നു. പൗരൻമാരുടെ അറിയാനുള്ള അവകാശങ്ങൾ നിയന്ത്രിച്ചുകൊണ്ട് വിവരാവകാശ നിയമത്തിൽ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ

വിവരാവകാശ നിയമ ഭേതഗതി ബില്ല് രജ്യസഭയിലും പാസായതോടെ രീതികളിൽ മാറ്റം വരുന്നത് കാണാനാകും. ഭരണ കാര്യങ്ങൾ ഉൾപ്പടെ ജനം അറിഞ്ഞാൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിന്റെ പരിണിത ഫലമാണ് വിവരാവകാശ നിയമത്തിന്റെ ഭേതഗതി, മാത്രമല്ല. വിവരാവകാശ കമ്മീഷ്ണർമാരെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരവും കേന്ദ്രം സ്വന്തമാക്കി. ഇനി കമ്മീഷ്ണർമാരെ നിയമിക്കുക കേന്ദ്ര സർക്കാരാകും. ശമ്പളം നൽകുക മത്രമാകും സംസ്ഥാനങ്ങളുടെ ജോലി.

വിവരാവകാശ നിയമത്തിന്റെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി സ്വയം സുരക്ഷിതരാകാനുള്ള വ്യഗ്രത ഈ തീരുമാനത്തിൽ കാണാം. മറച്ചുവക്കാൻ ഒരുപാട് കാര്യങ്ങൾ മോദി സർക്കാരിനുണ്ട് എന്നത് വ്യക്തമാക്കുന്നതാണ് ഈ നിക്കം. എന്തിനാണ് ഈ നീക്കം ? രാജ്യ സുരക്ഷയെ ബാധിക്കുന്നതോ, സേനയുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങൾ ഈ നിയമത്തിന് കീഴിൽ വരുന്നതല്ല. ഒഫീഷ്യൽ സീക്രട്ട്‌സ് ആക്റ്റ് എന്ന നിയമത്തിന്റെ സംരക്ഷണയിൽ ആ രേഖകളും വിവരങ്ങളും സുരക്ഷിതമാണ്.

പക്ഷേ ഭരണത്തെകുറിച്ചും. ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ചും അറിയാനുള്ള ഒരു പൗരന്റെ അവകാശങ്ങളിൽ വെള്ളം കലർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്തിന്റെ പേരിലാണ്. ഒരേസമയം ഇത് രാജ്യത്തെ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കരുകളുടെ അധികാരത്തെ അടിച്ചമർത്തി അധികാര വികേന്ദ്രീകരണം എന്ന ഇന്ത്യൻ ഭരണഘടനയുടെ സുപ്രധന പ്രത്യേകതയെ ചോദ്യം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. ഈ വിധം മുന്നോട്ടുപോവുകയാണെങ്കിൽ ഭരണഘടനയും തിരുത്തപ്പെട്ടേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :