നിരത്തിലെ താരമാകാന്‍ സ്വിഫ്റ്റ് എത്തുന്നു; ടൈഗർ എഡിഷനുമായി !

സുസുക്കി 'ടൈഗർ എഡിഷൻ' സ്വിഫ്റ്റ് പുറത്തിറക്കി.

Suzuki, Swift Tiger edition, Swift  സുസുക്കി, സ്വിഫ്റ്റ്, ടൈഗർ എഡിഷൻ
സജിത്ത്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (15:05 IST)
സുസുക്കി 'ടൈഗർ എഡിഷൻ' സ്വിഫ്റ്റ് പുറത്തിറക്കി. എന്നാല്‍ ഇറ്റലിയിൽ മാത്രമായിരിക്കും പുതിയ സ്വിഫ്റ്റ് ലഭ്യമാവുക. ഈ പുതിയ എഡിഷന്റെ ബുക്കിങ്ങ് ആരംഭിച്ചുവെന്നും 13,500 യൂറോ മുതല്‍ 16,650 യൂറോ വരെ അതായത് 10.12ലക്ഷം മുതല്‍ 12.43 ലക്ഷം വരെയായിരിക്കും പുതിയ സ്വിഫ്റ്റിന്റെ വിലയെന്നും കമ്പനി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1.2ലിറ്റർ പെട്രോൾ എൻജിനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. 92.49ബിഎച്ച്പി കരുത്തും 118എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എൻജിന്‍ കഴിയും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായെത്തുന്ന ഈ വാഹനത്തിന് മണിക്കൂറിൽ 165കിലോമീറ്ററാണ് ഉയർന്ന വേഗതയെന്നും കമ്പനി അറിയിച്ചു. സുസുക്കിയുടെ ടുറിൻ സ്റ്റൈൽ സെന്ററിൽ വച്ചാണ് സ്വിഫ്റ്റ് ടൈഗറിന്റെ രുപകല്പനയും നിർമാണവും നടത്തിയിരിക്കുന്നത്.

കടുവയുടെ നിറത്തിനോട് സാമ്യമുള്ള മഞ്ഞയും കറുപ്പും കലർന്ന നിറമാണ് സ്വിഫ്റ്റിന്റെ ടൈഗർ എഡിഷന് നൽകിയിരിക്കുന്നത്. പുറമെ നൽകിയിരിക്കുന്ന നിറത്തിന് സാമ്യമായിട്ടെന്തിങ്കിലും നിറമായാരിക്കാം ഇന്റീരിയറിലും ഉപയോഗിച്ചിരിക്കുക. സി-പില്ലറിൽ 'കടുവ' എന്നർത്ഥം വരുന്ന ജാപ്പനീസ് പദമായ 'ടോറ' എന്ന് കാറില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേക എഡിഷൻ ബാഡ്ജും വാഹനത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :