വാഹനവിപണിയില്‍ പുതിയ ചരിത്രം രചിക്കാന്‍ മാരുതി; ‘ധോണി എഡിഷന്‍’ ആൾട്ടോ വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ആൾട്ടോ 800 ആൾട്ടോ കെ 10 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു

MARUTI SUZUKI, ALTO 800, ALTO K 10, BALENO, VITARA BREZZA മാരുതി സുസുക്കി, ആൾട്ടോ 800, ആൾട്ടോ കെ 10, ബലേനോ, വിറ്റാര ബ്രെസ
സജിത്ത്| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (14:14 IST)
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം എസ് ധോണി -
ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ രണ്ട് മോഡലുകളും വിപണിയില്‍ എത്തിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ആര്‍ എസ് കാള്‍സി അറിയിച്ചു.

ആദ്യ മോഡലുകളില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് രണ്ട് മോഡലുകളും കമ്പനി വിപണിയിലെത്തിക്കുന്നത്. ഇരു വാഹനങ്ങളിലും എം എസ് ധോണിയുടെ ഒപ്പും ‘7’ എന്ന് നമ്പര്‍ പതിച്ച സീറ്റ് കവറുമുണ്ട്. കൂടാതെ മ്യൂസിക് സിസ്റ്റം, റിവേര്‍സ് പാര്‍ക്കിങ്ങ് സിസ്റ്റം എന്നിവയും വാഹനങ്ങളുടെ സവിശേഷതയാണ്. കെ സീരീസ് 998 സി സി എഞ്ചിനുമായാണ് കെ10വിപണിയിലെത്തുന്നത്. ഈ എഞ്ചിന്‍ 67 ബി എച്ച് പി കരുത്ത് ഉല്പാധിപ്പിക്കും. കൂടുതല്‍ മെച്ചപ്പെട്ട സസ്പെന്‍ഷനും മികച്ച ബ്രേക്കിംഗും കേബിള്‍ ടൈപ്പ് ട്രാന്‍‌സ്മിഷനും കെ-10നെ വേറിട്ട് നിര്‍ത്തുന്നു.

പഴയ 796സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാണ് മാരുതി 800 എത്തുന്നത്. ഈ എഞ്ചിന് 47.3 ബി എച്ച് പി കരുത്ത് ഉല്പാധിപ്പിക്കാന്‍ സാധിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, പുത്തന്‍ ബൂസ്റ്റര്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള ബ്രേക്കിങ്ങ് സൌകര്യം, പുതിയ സീറ്റ് ഫാബ്രിക്കുകള്, കൂടുതല്‍ സ്റ്റോറേജ് സ്പേസ്, ഡോര്‍ പാഡുകള്‍ എന്നിങ്ങനെയുള്ള പ്രത്യേകതകളും വാഹനത്തിലുണ്ട്. ഇരു വാഹനങ്ങളുടേയും വില സംബന്ധിച്ച കാര്യത്തില്‍ കമ്പനി വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല. ഒക്ടോബറില്‍ ഈ രണ്ട് വാഹനങ്ങളും വിപണിയിലെത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :