പൊതുമേഖലാ സംരംഭങ്ങളില്‍ 25% പൊതുജന ഓഹരി സെബി നിര്‍ബന്ധമാക്കുന്നു

സെബി,പൊതുമേഖലാ സംരംഭങ്ങള്‍,പൊതുജന ഓഹരി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (12:40 IST)
മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സംരംഭങ്ങള്‍ 25% പൊതുജന ഓഹരി പങ്കാളിത്തം ഉറപ്പാക്കണമെന്നു നിഷ്കര്‍ഷിച്ച്‌ ഓഹരി വിപണന നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി) പരിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ചു.

ഇതോടെ 36 പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരി വിറ്റ്‌ കേന്ദ്രസര്‍ക്കാരിന്‌ 60,000 കോടി രൂപയുടെ അധികവരുമാനം നേടാന്‍ വഴിതുറന്നിരിക്കുകയാണ്‌. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന നടപടിയാണ് സെബി ഇപ്പോള്‍ എടുത്തിരിക്കുന്നത്.

മറ്റു ധനകാര്യ നിയന്ത്രണ സംരംഭങ്ങളുമായി ചേര്‍ന്നു നോ യുവര്‍ ക്ലയന്റ്‌ (കെവൈസി) പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനിച്ചതാണ് സെബിയുറെ മറ്റൊരു സുപ്രധാന നടപടി. ധനകാര്യ വിപണിയില്‍ ഇതിലൂടെ ഒരു പൊതുചട്ടം ഉണ്ടാകുന്നതിന് ഇത് കാരണമാകും‌. പ്രമോട്ടര്‍മാര്‍ ആരെന്നു കണക്കിലെടുക്കാതെ ലിസ്റ്റു ചെയ്യപ്പെട്ട സംരംഭങ്ങള്‍ക്ക്‌ ഏകീകൃത സ്വഭാവം കൊണ്ടുവരാനും സെബി തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :