വിലകുറയ്ക്കല്‍ തന്ത്രം സാംസംഗിനേ രക്ഷിക്കുമോ?

VISHNU.NL| Last Updated: വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:54 IST)
എല്ലാവരും തങ്ങളുടെ മുന്നിര ഫോണുകള്‍ വിലകുറയ്ക്കുമ്പോള്‍ സാംസങ്ങിനു മാത്രം മാറി നില്‍ക്കാന്‍ പറ്റുമോ. പറ്റില്ല എന്ന് കമ്പനിക്കും അറിയാം. എന്നാല്‍ ഒരു ഫോണിന് 4000 രൂപ ഒറ്റയടിക്ക് കുറച്ചിരിക്കുകയാണ് സാംസംഗ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
സാംസംഗ് ഗാലക്‌സി കോര്‍ 2 സ്മാര്‍ട്ട് ഫോണിന്റെ വിലയാണ് കമ്പനി കുത്തനേ കുറച്ചിരിക്കുന്നത്.

ഐഫോണ്‍ 5എസ്, 5സി , മോട്ടോ ജി തുടങ്ങിയ എതിരാളികള്‍ കുറച്ചത് വിപണിയില്‍ ചുവടുപിഴക്കാന്‍ കാരണമാകുമെന്ന് കണ്ടപ്പോളാണ് സാംസംഗ് കൈവിട്ട കളിക്കൊരുങ്ങിയത്.
കഴിഞ്ഞ ജൂലൈയില്‍ 11,900 രൂപയ്ക്ക് വിപണിയിലിറക്കിയ ഫോണിന്റെ വിലയാണ് 8,007 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.

സാംസങ് വെബ്സൈറ്റില്‍ ഫോണ്‍ വിലയും മറ്റ് വിവരങ്ങളും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം ഫോണിന് 4.5 സ്ക്രീന്‍ സൈസാണുള്ളത്(480x800 pixels).

1.2 ഗിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 768 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 5 എം.പി ഓട്ടോഫോക്കസ് പിന്‍ക്യാമറയും 0.3 എം.പി വിജിഎ ഫ്രണ്ട് ക്യാമറയുമുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡി ഉപയോഗിച്ച് 64 ജിബി വരെ മെമ്മറി കൂട്ടാനാകും




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :