സംഗീതം കൊണ്ടൊരു അത്യാഢംബരം; വരുന്നൂ... റോള്‍സ് റോയ്‌സ് റെയ്ത്ത് !

റോള്‍സ് റോയ്‌സ് റെയ്ത്ത് അവതരിപ്പിച്ചു

Rolls-Royce, Rolls-Royce Wraith, Inspired by Music, റോള്‍സ് റോയ്‌സ്, റോള്‍സ് റോയ്‌സ് റെയ്ത്ത്, ഇന്‍സ്പയേഡ് ബൈ മ്യൂസിക്
സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (09:54 IST)
ആഢംബരത്തിന്റെ പര്യായമായ റോള്‍സ് റോയ്‌സില്‍ നിന്നും മറ്റൊരു അത്യാഢംബര കാര്‍‍. പുതിയ റോള്‍സ് റോയ്‌സ് റെയ്ത്തിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 'ഇന്‍സ്പയേഡ് ബൈ മ്യൂസിക്' കളക്ഷന്റ ഭാഗമായാണ് റെയ്ത്തിനെ റോള്‍സ് റോയ്‌സ് ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എച്ച് ആര്‍ ഒവന്‍, റോള്‍സ് റോയസ് മോട്ടോര്‍ കാര്‍സ് ലണ്ടന്‍ എന്നിവര്‍ സംയുക്തമായാണ് ഈ അത്യാഢംബര മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രീട്ടീഷ് മ്യൂസിക് ബാന്‍ഡായ 'ദി ഹു' (The Who) വിന്റെ സ്മരണാര്‍ത്ഥമാണ് റെയ്ത്തിനെ ബ്രിട്ടീഷ് ആഢംബര കാർ നിർമ്മാതാക്കൾ സമര്‍പ്പിക്കുന്നത്.

ക്യാന്‍സര്‍ ചികിത്സാ ധനസമാഹരണത്തിന് വേണ്ടി 'ദി ഹു' റോക്ക് ബാന്‍ഡ് സ്ഥാപകനും സംഗീതജ്ഞനുമായ റോജര്‍ ഡാള്‍ട്രെയാണ് റെയ്ത്തിനെ കമ്മീഷന്‍ ചെയ്തത്. അത്യാഢംബര കാറായ റെയ്ത്തിന്റെ വില്‍പനയില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക്, ദി ടീനേജ് ക്യാന്‍സര്‍ ട്രസ്റ്റിന് റോള്‍സ് റോയ്‌സ് നല്‍കുമെന്നും കമ്പനി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :