സജിത്ത്|
Last Updated:
ശനി, 12 നവംബര്‍ 2016 (14:51 IST)
എക്സ്ട്രീം കൺസെപ്റ്റ് ഡസ്റ്ററുമായി റെനോൾട്ട് എത്തുന്നു. എല്ലാ പ്രതലത്തിലും ഒരുപോലെ ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഡസ്റ്റര്‍ എക്സ്ട്രീമിന്റെ രുപകല്പന. ഓഫ്റോഡ് ഡ്രൈവിങ്ങിന് അനുയോജ്യമായ നിരവധി അനുകൂലന ഘടകങ്ങളും പുതിയ ഈ എസ് യു വിയിലുണ്ട്.
എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടയറുകളാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, ഹൈ ബീം എൽ ഇ ഡി ലൈറ്റുകൾ, പ്ലാസ്റ്റിക് റൂഫ് റെയിലുകൾ എന്നീ പ്രത്യേകതകളും വാഹനത്തിലുണ്ട്
ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലാണ് കാറിന്റെ അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 143 ബി എച്ച് പി കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്.