49 രൂപക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍‍; ജിയോയ്ക്ക് മുട്ടന്‍‌പണിയുമായി റിലയന്‍സ് !

ശനി, 11 മാര്‍ച്ച് 2017 (12:42 IST)

Widgets Magazine
Jio, Reliance, recharge plan, offer,  ജിയോ, റിലയന്‍സ്, റീച്ചാര്‍ജ് പ്ലാന്‍, ഓഫര്‍

ജിയോയുമായി മത്സരിക്കാന്‍ ഇനി റിലയന്‍സും. ടെലികോം യുദ്ധത്തില്‍ പങ്കാളിയാകാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സും ഒരുങ്ങുന്നു. ജിയോയുമായി മത്സരിക്കാന്‍ 49 രുപയുടെ പ്ലാനുമായാണ് റിലയന്‍സിന്റെ വരവ്. 49 രുപയ്ക്ക് റിചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുക. അതേസമയം 149 രുപയുടെ പ്ലാനില്‍ 3ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത വോയിസ് കോളും ലഭ്യമാണ്. കുടാതെ റിലയന്‍സ് നെറ്റ്‍വര്‍ക്കില്‍ ലോക്കല്‍, എസ്‌ടിഡി കോളുകളും പരിധികളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. 
 
ഹോളി ആഘോഷത്തിന്റെ ഭാഗമയി നിരവധി 2ജി 3ജി ഓഫറുകളാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 99 രൂപയ്ക്ക് പരിധികളില്ലാത്ത 3ജി ഡാറ്റയും, 49 രൂപയ്ക്ക് 2ജി ഡാറ്റയുമാണ് റിയലന്‍സ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ഹിമാചല്‍‌പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 3ജി ഉപഭോക്താക്കള്‍ക്കാണ് 99 രൂപയുടെ ഓഫറുകള്‍ ലഭ്യമാകുക.
 
അതേസമയം, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‍നാട്  എന്നീ സംസ്ഥാനങ്ങളിലെ 2ജി ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയും. റിലയന്‍സിന്റെ ഈ വരവോടെ മറ്റു ടെലികോം കമ്പനികളും ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിയോ റിലയന്‍സ് റീച്ചാര്‍ജ് പ്ലാന്‍ ഓഫര്‍ Reliance Offer Jio Recharge Plan

Widgets Magazine

ധനകാര്യം

news

ആഡംബരത്തിന്റെ ധാരാളിത്തം; മെഴ്സീഡിസ് ബെൻസ് ‘മേബാ ജി 650 ലാൻഡുലെറ്റ്സ്’ !

ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായി മെഴ്സീഡിസ് ബെൻസ്. ‘മേബാ ജി 650 ...

news

4 ജിബി റാം, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി സി 5 പ്രൊ വിപണിയിലേക്ക്

ഗ്യാലക്‌സി സി 5 പ്രൊ എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു. ...

news

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം; കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ 8 !

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 8 വിപണിയിലേക്കെത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് ...

news

സബ് കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ടാറ്റ ‘ടിഗോര്‍’ !

ടാറ്റയുടെ സബ് കോംപാക്ട് സെഡാന്‍ ടിഗോര്‍ വിപണിയിലേക്ക്. ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗമായ ...

Widgets Magazine