റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പുറത്തു പോകുന്നത് ആഘോഷിക്കുന്നത് ആരെല്ലാം?

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പുറത്തു പോകുന്നത് ആഘോഷിക്കുന്നത് ആരെല്ലാം?

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (18:34 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പുറത്തു പോകുമ്പോള്‍ സന്തോഷിക്കുന്നത് സുബ്രഹ്‌മണ്യം സ്വാമി മാത്രമല്ല. അദ്ദേഹത്തിന്റെ ചില നടപടികളില്‍ കടുത്ത അസ്വസ്ഥതകള്‍ ഉള്ളവര്‍ കൂടിയാണ്. ഇതില്‍ വ്യവസായികളും വ്യക്തികളും സ്ഥാപനങ്ങളും ബാങ്കുകളും ഒക്കെ ഉള്‍പ്പെടുന്നുണ്ട്. രാജന്റെ നിലപാടുകളും നയങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും എന്നാല്‍
ഇന്ത്യയില്‍ അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നിരവധി പേരാണ് രഘുറാം രാജന്റെ പുറത്താകല്‍ കാത്തിരുന്നതും.

1. രാജന്റെ പുറത്താകലില്‍ സന്തോഷിക്കുന്നത് സുഹൃത്തുക്കളായ മുതലാളിമാര്‍ വരെ

രഘുറാം രാജന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ആയപ്പോള്‍ സന്തോഷിച്ച രാജന്റെ മുതലാളികളായ സുഹൃത്തുക്കള്‍
വരെ അദ്ദേഹത്തിന്റെ പുറത്താകലാണ് ആഗ്രഹിക്കുന്നത്. ഗവര്‍ണറായി ചുമതലയേറ്റ ആദ്യനാളുകളില്‍ രാജന്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ മുതലാളിമാരെ വരെ ചൊടിപ്പിച്ചിരുന്നു.

2. അടിസ്ഥാന സൌകര്യവികസന കമ്പനികള്‍

ലോണ്‍ പുതുക്കുകയും പുന:ക്രമീകരണം നടത്തുകയും ചെയ്യുന്ന സി ഡി ആര്‍ പദ്ധതി രഘുറാം രാജന്റെ വരവോടെ അവസാനിപ്പിച്ചിരുന്നു. ഇത് ഇത്തരം കമ്പനികള്‍ക്ക് തിരിച്ചടിയായി.

3. സ്റ്റീല്‍ കമ്പനികള്‍

ഒരു വര്‍ഷം മുമ്പ് സ്റ്റീല്‍ മേഖലയ്ക്ക് എതിരെ ആര്‍ ബി ഐയുടെ ചുവപ്പു കൊടി ഉയര്‍ന്നിരുന്നു. ഇറക്കുമതി തീരുവയുടെ രൂപത്തില്‍ സ്റ്റീല്‍ കമ്പനികളെ സഹായിക്കുന്ന പല നടപടികളും രഘുറാം രാജന്‍ എതിര്‍ത്തിരുന്നു. ഇത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയാണെന്ന്
ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കമ്പനികള്‍ മുന്നോട്ടുവെച്ച പല ആവശ്യങ്ങളും രാജന്‍ നിരാകരിച്ചു.

4. പൊതുമേഖല ബാങ്കുകള്‍

പരസ്യമായി ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് എതിരെ ആരും എത്തിയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പല നടപടികളും പൊതുമേഖല ബാങ്കുകള്‍ക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :