ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (10:42 IST)
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന നാളെ മുതൽ റെയിൽവെ വഴിയുള്ള നിശ്‌ചിത ഇനങ്ങളുടെ ചരക്കു നീക്കത്തിന് ഫീസ് വർദ്ധിക്കുകയും പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക്
അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കി ഉയരുകയും ചെയ്യും. കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു വരുത്തിയ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്ല്യത്തില്‍ വരും.
ചരക്കുകൂലി വർദ്ധിപ്പിച്ചത് ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെയാണ് രൂക്ഷമായി ബാധിക്കുക. ഈ സാഹചര്യത്തില്‍ അവശ്യ സാധനങ്ങൾക്കിവിടെ വില വർദ്ധിക്കുമെന്ന് ഉറപ്പാണ്. കൽക്കരി, സിമെന്റ്, യൂറിയ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ ഫീസാണ് കഴിഞ്ഞ റെയിൽവേ ബഡ്‌ജറ്റിൽ വർദ്ധിപ്പിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.