റെയില്‍വേ ബജറ്റ് ഒറ്റ ക്ലിക്കില്‍

 ബജറ്റ്, ബഡ്‌ജറ്റ്, സുരേഷ് പ്രഭു, റയില്‍, റയില്‍‌വെ, റയില്‍‌വേ, റെയില്‍ ബജറ്റ്, റെയില്‍‌വെ ബജറ്റ്, റെയില്‍‌വേ ബജറ്റ്, റെയില്‍‌വേ ബഡ്ജറ്റ്, ട്രെയിന്‍, തീവണ്ടി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (14:10 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. പുതിയ ട്രെയിനുകളും, പാതകളും ട്രെയിനുകളും പ്രഖ്യാപിക്കാതെ ആദ്യമായിട്ടാണ് ഒരു റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു സുരേഷ് പ്രഭു വായിച്ച റെയില്‍വേ ബജറ്റ്. നാലു വിഷയങ്ങൾക്ക് മുൻഗണന - യാത്രക്കാരുടെ സൗകര്യങ്ങൾ, സുരക്ഷിതയാത്ര, ആധുനിക സൗകര്യങ്ങൾ, റെയിൽവേയുടെ സാമ്പത്തിക സ്വയംപര്യാപ്തത

സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍:

> വനിതാ കംപാർട്മെന്റുകളിൽ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണക്യാമറ ഉൾപ്പെടുത്തും.
> യാത്രക്കാരുടെ പരാതികൾ രേഖപ്പെടുത്താനും പരിഹാര നിർദ്ദേശങ്ങൾക്കും മൊബൈൽ ആപ്ളിക്കേഷൻ വരും.
> യാത്രക്കാർക്ക് പരാതി രേഖപ്പെടുത്താൻ ടോൾ ഫ്രീ നമ്പർ - 138.
> 650 സ്റ്റേഷനുകളിൽ കൂടി ശുചിമുറികൾ നടപ്പാക്കും

യാത്രക്കാരുടെ സൗകര്യങ്ങൾ:

> റെയില്‍വേയില്‍ യാത്രാ നിരക്കു കൂട്ടില്ല.
> ജനറൽ കംപാർട്മെന്റുകളിലും മൊബൈൽ ചാർജിംഗ് സൌകര്യം.
> കംപാർട്മെന്റ് വാതിലുകളുടെ വലുപ്പം കൂട്ടാൻ പദ്ധതി.
> സ്റ്റേഷനുകളിൽ വീൽ ചെയർ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യം.
> മുതിർന്നവർക്കും ഗർഭിണികൾക്കും ലോവർ ബർത്ത് ഉറപ്പാക്കും.
> അപ്പർ ബർത്തുകളിലേക്കുള്ള ചവിട്ടുപടി രൂപകൽപന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനെഏൽപ്പിക്കും.
> 400 എ വൺ സ്റ്റേഷനുകളിൽ വൈ-ഫൈ സൗകര്യം.
> അഡ്വാൻസ് ബുക്കിങ് സൗകര്യം 120 ദിവസത്തേക്ക്.
> ബഹുഭാഷാ ഇ-ടിക്കറ്റിങ് പോർട്ടൽ വരും, ട്രെയിനുകൾ എത്തിച്ചേരുന്ന വിവരം അറിയിക്കാൻ എസ്എംഎസ് സംവിധാനം.
> ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാൻ ഐആർടിസി വഴി പദ്ധതി നടപ്പാക്കും.
> സ്വഛ് ഭാരത് പദ്ധതിക്ക് മുൻഗണന നൽകും, ശുചിത്വ സ്റ്റേഷനുകൾ ഉറപ്പാക്കും.
> ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെൻഡിങ് മെഷിനുകൾ നടപ്പാക്കും.
> യാത്രക്കാരുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ 67% അധിക ഫണ്ട്.
> ട്രെയിനുകളിൽ പരിസ്ഥിതി സൗഹൃദ വാക്വം സങ്കേതം ഉൾപ്പെടുന്ന ശുചിമുറികൾ
> ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റ്
> റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും മൊബൈലില്‍.

സുരക്ഷിത യാത്രയ്‌ക്കുള്ള പദ്ധതികള്‍:

> ട്രാക്കുകളുടെ പരിശോധനയ്ക്ക് ഡിജിറ്റൽ പരിശോധനാ ഉപകരണങ്ങൾ ഏർപ്പെടുത്തും.
> 9 റയിൽവേ ഇടനാഴികളിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കും.
> ചരക്കുട്രെയിനുകളുടെ വേഗം വർധിപ്പിക്കും.
> ആളില്ലാ ലെവൽക്രോസുകൾ ഒഴിവാക്കാൻ 6581 കോടി വകയിരുത്തും.
> ലെവൽക്രോസുകളുടെ സുരക്ഷയ്ക്ക് ഐഎസ്ആർഒയുമായി സഹകരിച്ച് പദ്ധതി.
> ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയ്ക്കായി 96,182 കോടി രൂപ വകയിരുത്തും.
> ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.
> പ്രധാന നഗരങ്ങളിൽ റയിൽവേ ഉപഗ്രഹ ടെർമിനലുകൾ.
> നിലവിലെ ലൈനുകളുടെ ശേഷി വർധിപ്പിക്കും, ആധുനീകരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകും.
> നിക്ഷേപങ്ങൾ ഉറപ്പാക്കാനാവണം, ഗേജ്മാറ്റത്തിനും വൈദ്യുതികരണത്തിനും പാതയിരട്ടിപ്പിക്കലിനും മുൻഗണന നൽകും.
> ട്രെയിനുകൾ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കും, യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കും.
> അഞ്ചു വർഷത്തിനകം റയിൽവേയിൽ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും.
> റയിൽപാളങ്ങളുടെ വ്യാപനം 14 ശതമാനം വർധനയോടെ 1,36,000 കിലോമീറ്ററാക്കും.
> ലെവല്‍ ക്രോസ് സുരക്ഷയ്ക്ക് 6581 കോടി.
> അഞ്ചു വര്‍ഷം 8.5 ലക്ഷം കോടിയുടെ നിക്ഷേപം.
> ഒമ്പത് അതിവേഗ ഇടനാഴികള്‍.
> ട്രാന്‍സ്‌ലോക് എന്ന പേരില്‍ പുതിയ പൊതുമേഖലാ സ്ഥാപനം.
> റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കാന്‍ 96182 കോടി രൂപ നീക്കുവച്ചു.
> സാറ്റലൈറ്റ് റെയില്‍വേ സ്റ്റേഷനുകള്‍.
> എസ്കലേറ്ററുകള്‍ക്ക് 120 കോടി.
> റയിൽവേയുടെ പരസ്യവരുമാനം കൂട്ടാൻ പദ്ധതി.
> റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ.
> ബുക്കിങ് സംവിധാനം വിപുലീകരിക്കും.
> വരുന്ന അഞ്ചു വര്‍ഷം കൊണ്ട് റെയില്‍വേയില്‍ എട്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. ഇപ്പോള്‍ ഓപ്പറേറ്റിങ് ശതമാനം 88.5 ആണ്.
> വികസന പദ്ധതികളിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകും, മേഘാലയയെ രാജ്യത്തിന്റെ റയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തും.
> വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ മദൻ മോഹൻ മാളവ്യയുടെ ഓർമ നിലനിർത്തി റയിൽവേ സാങ്കേതികവിദ്യാ പഠനത്തിന് മാളവ്യ ചെയർ.
> റയിൽവ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്ക് യോഗ പരിശീലനം നടപ്പാക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :