ഹാച്ച് ബാക്ക് വിപണി കീഴടക്കാന്‍ പിഎസ്എ ഗ്രൂപ്പ്; മാരുതി സ്വിഫ്റ്റിന് എതിരാളിയാകുമോ ?

മാരുതി സ്വിഫ്റ്റിന് പുതിയ എതിരാളി എത്തുന്നു

psa group, maruthi swift, പിഎസ്എ ഗ്രൂപ്പ്, മാരുതി സ്വിഫ്റ്റ്
സജിത്ത്| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (10:59 IST)
മാരുതി സ്വിഫ്റ്റിനെതിരെ മത്സരിക്കാന്‍ ഫ്രഞ്ച് നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് എത്തുന്നു. കുറച്ച് കാലങ്ങള്‍ മുമ്പ് പ്യൂഷോ 309 എന്ന പ്രീമിയം മോഡലിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഈ കമ്പനി ശ്രമിച്ചിരുന്നെങ്കിലും വിപണിയില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് പിഎസ്എയുടെ വരവ്. മാരുതി സുസൂക്കി സ്വിഫ്റ്റ് അടക്കി വാഴുന്ന ഹാച്ച്ബാക്ക് വിഭാഗത്തില്‍ നിലയുറപ്പിക്കാനാണ് പിഎസ്എ ഇത്തവണ ശ്രമിക്കുന്നത്. തങ്ങളുടെ സ്മാര്‍ട്ട് കാറുകളിലൂടെ വിപണിയില്‍ സാന്നിധ്യമറിയിക്കാനാണ് ഇത്തവണ പിഎസ്എ യുടെ നീക്കം.

ഹാച്ച്ബാക്കിന് പിറകെ കോമ്പാക്ട് എസ് യുവി സെഗ്മെന്റിലും പിഎസ്എ ചുവടുവെക്കാന്‍ ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ ക്രെറ്റ എന്നിവരുമായായിരിക്കും പിഎസ്എ സ്മാര്‍ട്ട്കാര്‍ ടൂ മത്സരിക്കുക. 2020 ഓടെ പിഎസ്എയുടെ ഇന്ത്യന്‍ പതിപ്പുകള്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :