4 ജിബി റാം, 128 ജിബി സ്‌റ്റോറേജ് !; ജിയോനി ‘എ 1’ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്

ജിയോനിയുടെ എ 1 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

ജിയോനി, സ്മാര്‍ട്ട്ഫോണ്‍, ജിയോനി ‘എ 1, gionee a1, gionee
സജിത്ത്| Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (12:55 IST)
ജിയോനി തങ്ങളുടെ ഏറ്റവും പുതിയ എവണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. മാര്‍ച്ച് 31 മുതല്‍ ആമസോണ്‍ ഇന്ത്യയിലൂടെയും രാജ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയുമായാണ് ഫോണിന്റെ വില്പന. അതേസമയം ഈ
ഫോണിന്റെ വിലയെത്രയാകുമെന്ന കാര്യത്തില്‍ ഇതുവരെ കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

5.5 ഇഞ്ച് ഫുള്‍എച്ച് ഡി അമോലഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്, 1920*1080 പിക്‌സല്‍ റെസല്യൂഷന്,
4 ജിബി റാം, എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ക്വാഡ്‌കോര്‍ മീഡിയാ ടെക് 6755 പി10 പ്രൊസസര്‍ എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്.


16 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറ, 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4,010 എംഎഎച്ച് ബാറ്ററി, 182 ഗ്രാം ഭാരം എന്നീ പ്രത്യേകതകളും ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :