പ്രീമിയം ഇനത്തില്‍ സമാഹരിച്ചത് 16,326 കോടി രൂപ

മുംബൈ| JOYS JOY| Last Modified ഞായര്‍, 21 ജൂണ്‍ 2015 (11:29 IST)
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഇനത്തില്‍ സമാഹരിച്ചത് 16,326 കോടി രൂപ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിലെ കണക്ക് അനുസരിച്ചാണ് ഇത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 12.3 ശതമാനമാണ് വര്‍ദ്ധന.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 8, 567 കോടി രൂപയാണ് പ്രീമിയം ഇനത്തില്‍ ലഭിച്ചത്. 11 ശതമാനമാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വര്‍ധന ഉണ്ടായത്.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ് വിപണി വിഹിതത്തില്‍ മുന്‍തൂക്കം. 54 ശതമാനമാണ് ഇവരുടെ വിഹിതം. അതേസമയം, സ്വകാര്യ മേഖലയിലുള്ള 17 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 11.7 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :