മണിക്കൂറില്‍ 282 കിലോമീറ്റര്‍; പോര്‍ഷെയുടെ 911 ടര്‍ഗ ഇന്ത്യയില്‍

 പോര്‍ഷെ , സ്പോര്‍ട്സ് കാര്‍ , ഇന്ത്യ , ഇറ്റാലി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (11:27 IST)
മണിക്കൂറില്‍ 296 കിലോമീറ്റര്‍ വേഗത, അത്യാധുനിക സാങ്കേതിക വിദ്യയുടെയും ഡ്രൈവിങ് സവിശേഷത, ഗ്ലാമറും കരുത്തു ഇഴുകി ചേരുന്ന പോര്‍ഷെയുടെ സ്പോര്‍ട്സ് കാറായ 911 ടര്‍ഗ ഇനി കൈയെത്തും ദൂരത്ത്. ആരും കൊതിക്കുന്ന ടര്‍ഗയെ ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു. 1.78 കോടി രൂപയാണു കാറിന്റെ ഡല്‍ഹി ഷോറൂമിലെ വില.

സാങ്കേതിക തികവും സുരക്ഷയും തന്നെയുമാണ് ടര്‍ഗയുടെ പ്രത്യേകത. പുതിയ മോഡല്‍ ആരെയും ഭ്രമിപ്പിക്കും എന്നുള്ളതില്‍ സംശയമില്ല. രണ്ടു വകഭേദത്തിലാണ് ടാര്‍ഗയെത്തുന്നത്. ടര്‍ഗ ഫോറും ’ടര്‍ഗ ഫോര്‍ എസും. ’ടര്‍ഗ ഫോറിന് ഡല്‍ഹിയില്‍ 1.59 കോടി രൂപയാണു വില; ’ടര്‍ഗ ഫോര്‍ എസിന് 1.78 കോടി രൂപയും. 3.4 ലീറ്റര്‍ എന്‍ജിന്‍ കരുത്തേകുന്ന ’911 ടര്‍ഗ ഫോറിനു മണിക്കൂറില്‍ 282 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാവും. ’911 ടര്‍ഗ ഫോര്‍ എസിനു പോര്‍ഷെ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗമാവട്ടെ മണിക്കൂറില്‍ 296 കിലോമീറ്ററാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :