മറ്റുള്ള രാജ്യങ്ങളിൽ കൂടുന്ന ഇന്ധനവിലയുടെ പത്തിലൊന്ന് മാത്രമാണ് ഇവിടെ കൂടുന്നത്: കേന്ദ്ര പെട്രോളിയം മന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (21:07 IST)
വർധനവിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി എച്ച് എസ് പുരി. പാർലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോകരാജ്യങ്ങളിൽ അനുഭവപ്പെട്ട വിലവർധനവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

മറ്റ് രാജ്യങ്ങളിൽ വർധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചത്. 2021 ഏപ്രിലിനും മാർച്ച് 22നും ഇടയിൽ ഇന്ധന വില താരതമ്യം ചെയ്യുമ്പോൾ യുഎസിൽ 51%,കാനഡ 52%, ജർമ്മനി 55%, യുകെ 55%, ഫ്രാൻസ് 50%, സ്പെയിൻ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയിൽ ഇത് അഞ്ച് ശതമാനം മാത്രമാണ്. മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :