ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (11:05 IST)
ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു.
പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതിയ വില പ്രാബല്യത്തില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഏപ്രിൽ ഒന്നിന് പെട്രോളിന് 0.49 പൈസയും ഡീസലിന് 1.21 രൂപയും കുറച്ചിരുന്നു.
എണ്ണ കമ്പനി മേധാവികളുടെ യോഗത്തിലാണ് ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതും എണ്ണ വില കുറയാന്‍ കാരണമായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.