ക്രൂഡോയില്‍ വിലയില്‍ റെക്കോഡ് തകര്‍ച്ച

ക്രൂഡോയില്‍ വില , സൗദി , ആഗോള വിപണി , എണ്ണ
സൗദി| jibin| Last Modified വെള്ളി, 30 ജനുവരി 2015 (10:57 IST)
ആഗോള വിപണിയില്‍ വില ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ബാരലിന് 44 ഡോളറില്‍ താഴെയാണ് നിലവിലെ വില. സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താത്തതും, അമേരിക്കയുടെ കരുതല്‍ ശേഖരം പെട്ടെന്ന് ഉയര്‍ന്നതുമാണ് എണ്ണ വില ഇടിയാന്‍ കാരണമായത്.

കഴിഞ്ഞ 6 മാസത്തിനിടയില്‍ 60 ശതമാനത്തിലേറെയാണ് വിലയിടിഞ്ഞത്. ചരിത്രത്തിലെ വലിയ വിലയിടിവ് നേരിട്ടിട്ടും ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താതെ മുന്നോട്ട് പോകുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ തന്നെ അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് എണ്ണ വില ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്താന്‍ കാരണമായത്.

അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ദ്ധിച്ച് 40.7 കോടി ബാരല്‍ ആയതോടെയാണ് വില ഇടിഞ്ഞത്. 1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ കുറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :