അയ്യപ്പന് ഇഷ്ടം വനിതാ മതിലോ, അതോ അയ്യപ്പ ജ്യോതിയോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (14:26 IST)
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ രൂപപ്പെടുന്ന പ്രത്യേകമായ സാഹചര്യങ്ങൾ ചെറുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ തന്നെ നേതൃത്വം നൽകി. പുതുവർഷത്തിൽ വനിതാ മതിലിന് രൂപം നൽകിയിരിക്കുന്നത്. വർഗീയമായുള്ള ആളുകളുടെ ദ്രുവീകരണം തടയുക എന്നതാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വക്കുന്നത്.

എന്നാൽ അതേ തന്ത്രം തന്നെ മറു പുറത്തുള്ളവരും പ്രയോഗിച്ചിരിക്കുന്നു. ഉയരുന്നതിന് മുൻപ് സ്ത്രീകളെ തന്നെ കളത്തിലിറക്കി സ്ത്രീ പ്രവേശനത്തിനും വനിതാ മമതിലിനും എതിരെ അയ്യപ്പ ജ്യോതിയിലൂടെ പ്രതിരോധം തീർത്തിരിക്കുകയാണ് ബി ജെ പി. സ്തീകൾക്കെതിരെ സ്ത്രീകളെ തന്നെ രംഗത്തിറക്കുക എന്ന സമര തന്ത്രമാണ് ശബരിമല വിഷയത്തിൽ ഉടനീളം ബി ജെ പി സ്വീകരിച്ചത്.

ഇപ്പോൾ സംഭവിച്ചിരിക്കുന്നത് നവോധാനം വേണമെന്ന് പറയുന്നവരും, വേണ്ടെന്നു ശഠിക്കുന്നവരും തെരുവുകളിൽ എത്തിയിരിക്കുന്നു. ഒരു കൂട്ടർ ദീപം തെളിയിക്കുന്നു. മറ്റൊരുകൂട്ടർ മതിലുയർത്തുന്നു. എന്നാൽ അയ്യപ്പൻ ഇതിൽ ആരുടെകൂടെ നിൽക്കും, തെരുവികളിലുള്ള ശക്തി പ്രകടനങ്ങൾകൊണ്ട് മനുഷ്യ മനസുകളിൽ എത്രത്തോളം നവോധാനം ഉണ്ടാക്കാനാകും എന്നത് പലപ്പോഴും ഉയരുന്ന ഒരു ചോദ്യണ്. എങ്കിലും സമൂഹം വിഘടിക്കപ്പെടുന്നതിൽനിന്നും ഒരു ഐക്യം ഉണ്ടാക്കിയെടുക്കാൻ ഒരു പക്ഷേ അത്തരം മൂവ്‌മെന്റുകളിലൂടെ സാധിച്ചേക്കാം.

ശബരിമലയിൽ ഇതേവരെ സ്ത്രീകൾ പ്രവേശിച്ചിട്ടില്ല എന്നതുകൂടി ഇവിടെ ശ്രദ്ധേയമാണ്. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമലയിൽ സ്ത്രീകൾക്ക് ആരാധന നടത്താൻ സാധിച്ചിട്ടില്ല. മല കയറാനെത്തുന്ന സ്ത്രീകളെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മടക്കിയയക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഫലത്തിൽ ജനുവരിയിൽ കോടതി വീണ്ടും വിധിയിൽ പുനപ്പരിശോധന നടത്തുന്നതിനായി കാത്തിരിക്കുക തന്നെയാണ് സർക്കാരും.

അങ്ങനെയെങ്കിൽ വിധി നിലനിൽക്കേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടല്ലേ വനിതാ മതിൽ ഉയർത്തേണ്ടിയിരുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ സാഹായങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ സുരക്ഷ നൽകാനാകില്ല എന്ന വാദമുയർത്തി തിരികെ അയക്കുകയാണ്. നവോധാനം നടപ്പിലാക്കുന്നതിൽ അവിടെ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.

ഇതേ ചോദ്യം മറു പുറത്തുള്ളവർക്കും ബാധമമാണ്. ഇതേവരെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചിട്ടില്ല. സുപ്രീം കോടതി വീണ്ടും വിധി പുനപ്പരിശോധിക്കും എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾക്ക് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചേ അടങ്ങു എന്ന വാശിയുമില്ല. പിന്നെ എന്തിനാണ് ആരാധനയെയും വിശ്വാസങ്ങളെയും തെരുവിലേക്കിറക്കുന്നത് ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...