കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ വണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ എത്തുന്നു !

നോക്കിയ വണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ പതിപ്പ് മാര്‍ച്ചോടെ വിപണിയിലെത്തും

Nokia 1 , Android Oreo , Go Edition , Smartphone , Mobile , നോക്കിയ വണ്‍ , ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ
സജിത്ത്| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2017 (13:00 IST)
നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ 2018 മാര്‍ച്ചില്‍ വിപണിയിലേക്കെത്തുന്നു. തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുകയെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോക്കിയ വണ്‍ ഗോ എന്ന പേരില്‍ എത്തുന്ന ഫോണ്‍ ഫിന്നിഷ് കമ്പനിയാണ് അവതരിപ്പിക്കുന്നത്. 6670 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയോടു കൂടിയെത്തുന്ന ഫോണിന് 720X1280 പിക്സലില്‍ റെസൊലൂഷനാണുള്ളത്. ഒരു ജി.ബി റാം, 8 ജി.ബി ഇന്‍റേണല്‍ സ്റ്റോറേജ്, 8എം‌പി പ്രൈമറി ക്യാമറ, 5എം‌പി സെല്‍ഫി ക്യാമറ, 4,100എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :