Widgets Magazine
Widgets Magazine

തകര്‍പ്പന്‍ ഇന്റീരിയറും എക്സ്റ്റീരിയറുമായി നിസാൻ ടെറാനോ ഫേസ്‌ലിഫ്റ്റ് !

തിങ്കള്‍, 9 ജനുവരി 2017 (10:41 IST)

Widgets Magazine
nissan terrano facelift,  nissan terrano, nissan നിസാൻ ടെറാനോ ഫേസ്‌ലിഫ്റ്റ്, നിസാൻ ടെറാനോ, നിസാൻ, റിനോ ഡസ്റ്റര്‍

നിസാന്‍ ടെറാനോ ഫേസി‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ നിരത്തിലേക്ക്. 2017 മാർച്ചോടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. 2013ല്‍ ഇന്ത്യൻ വിപണിയിലെത്തിയ ടെറാനോ അടിമുടി മാറ്റങ്ങൾക്ക് വിധേയമായാണ് വീണ്ടും എത്തിച്ചേരുന്നത്. ടെറാനോയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നതോടെ കൂടുതൽ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
വാഹനത്തിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും സാമാന്യം വലിയതോതിലുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുക്കിയ മുൻ-പിൻ ഭാഗങ്ങളിലുള്ള ബംബറുകലാണ് ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നത്. ഹെഡ്‌ലാമ്പിലും ടെയിലാമ്പിലുമുള്ള മാറ്റങ്ങൾ ഒഴിച്ചാല്‍ റിനോ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് ടെറാനയും പങ്കുവയ്ക്കുന്നത്.
 
1.6ലിറ്റർ പെട്രോൾ എൻജിൻ, 1.5ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിലവില്‍ വാഹനം എത്തുന്നത്. ഇതേ വേരിയന്റുകളിൽ എൻജിനുകളിൽ വലിയ മാറ്റമില്ലാതെയായിരിക്കും പുത്തൻ ടെറാനോയുടെ അവതരണം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ നിരത്തിലെത്തിയെങ്കിലും കഴിഞ്ഞ വർഷം എഎംടി പതിപ്പ് എത്തിയതല്ലാതെ വലിയ മാറ്റങ്ങൾക്കൊന്നും ടെറാനോ വിധേയമായിട്ടില്ല.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അത്യുഗ്രൻ ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി നോക്കിയ 6 പുറത്തിറങ്ങി !

അലുമിനിയം മെറ്റൽ ബോഡി, 5.5 ഇഞ്ച് ഡിസ്പ്ലെ, 2.5ഡി ഗൊറില്ല ഗ്ലാസ്, ക്വാല്‍കം സ്നാപ്ഡ്രാഗൻ ...

news

ബാങ്കുകൾ തീരുമാനം മാറ്റി; പെട്രോൾ പമ്പുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും

പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ...

news

ഇന്ത്യന്‍ ബ്രാന്‍ഡുകളെ ആര്‍ക്കും വേണ്ട; സ്‌മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനയുടെ മുന്നേറ്റം - തകര്‍ന്നടിഞ്ഞ് സാംസാങ്

ഇന്ത്യന്‍ ബ്രാന്‍‌ഡുകളെ പിന്തള്ളി ചൈനീസ് ബ്രാൻഡുകൾ ഇന്ത്യയില്‍ വന്‍ നേട്ടം ...

news

ഒരോ ഉല്‍പ്പന്നത്തിനും എഴുപതു ശതമാനം ഇളവുകള്‍‍; “വെല്‍ക്കം 2017” ഓഫറുമായി സ്നാപ്‌ഡീല്‍ !

എസ്ബിഐ യുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പതിനഞ്ചു ശതമാനം ക്യാഷ് ബാക്കും കമ്പനി ...

Widgets Magazine Widgets Magazine