തൊഴിലവസരങ്ങളൊരുക്കി നിസാന്റെ വരവ്, സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് മുൻഗണന

തിരുവനന്തപുരം, തിങ്കള്‍, 25 ജൂണ്‍ 2018 (12:58 IST)

കോർപറേഷന്റെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുറത്ത് എത്തുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടാനൊരുങ്ങി മറ്റ് കമ്പനികളും. നിസാൻ കമ്പനിയുടെ വർക്ക് ഔട്ടേഴ്‌സ് ചെയ്യുന്ന കമ്പനികളിൽ ഉൾപ്പെടെ ആറുവർഷത്തിനുള്ളിൽ 10,000 ‘ഹൈ പ്രൊഫൈൽ’ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
 
നിസാനിൽ മാത്രമായി 3,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളുമായി ഇക്കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. കൂടുതൽ വമ്പൻ കമ്പനികളും നിസാന്റെ ഹബ്ബിന് അനുബന്ധമായി കേരളത്തിലേക്ക് എത്തുമെന്നും സൂചനയുണ്ട്. 
 
നിസാൻ 29-ന് സർക്കാറുമായി ധാരണാ പത്രം ഒപ്പുവയ്‌ക്കും. നിസാൻ കമ്പനിയുടെ ഡിജിറ്റൽ ഗവേഷണങ്ങളാണ് തിരുവനന്തപുരത്തെ ഹബ്ബിൽ ഉണ്ടാകുക. ഇതിനകം തന്നെ നിസാൻ ഡിജിറ്റൽ ഹബ്ബിലേക്ക് റിക്രൂട്ട്‌മെന്റുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് ആയിരിക്കും മുൻഗണന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കൊച്ചി സ്മാർട് സിറ്റി; ഐ ടി സൌകര്യങ്ങൾ 2020 മുതൽ

കൊച്ചി സ്മാർട് സിറ്റിയിൽ ഉയരുന്ന ഐടി സൗകര്യങ്ങളുടെ കൈമാറ്റം 2020ൽ ആരംഭിക്കും. ഒരു ...

news

ഗ്രൂപ്പുകൾക്ക് ഫെയ്സ്ബുക്ക് സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഏർപ്പെടുത്തുന്നു; അഡ്മിൻ‌മാർ ഇനി സമ്പന്നരാകും

ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാൻ ഫെയ്സ്ബുക്ക്. ഗ്രൂ‍പ്പ് ...

news

94 ശതമാനം ജീവനക്കാരെയും ഒഴിവാക്കി റിലയൻസ് കമ്മ്യൂണിക്കേഷൻസ്

അനിൽ അമ്പാനിയുടെ റിലയൻസ് കമ്മൂണിക്കേഷൻസ് ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ചു. 94 ശതമാനം ...

news

എയർ ഇന്ത്യയെ വിറ്റേ മതിയാകൂ; കടുത്ത തീരുമാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ

കടക്കെണിയിലായ എയർ ഇന്ത്യയെ ഏത് വിധേനയും വിൽക്കാൻ ഉറപ്പിച്ച് കേന്ദ്ര സർക്കാർ, എയർ ...

Widgets Magazine