കൊച്ചി സ്മാർട് സിറ്റി; ഐ ടി സൌകര്യങ്ങൾ 2020 മുതൽ

കൊച്ചി സ്മാർട് സിറ്റിയ്ക്ക് പുതിയ സൌകര്യങ്ങൾ

അപർണ| Last Modified ഞായര്‍, 24 ജൂണ്‍ 2018 (12:26 IST)
കൊച്ചി സ്മാർട് സിറ്റിയിൽ ഉയരുന്ന ഐടി സൗകര്യങ്ങളുടെ കൈമാറ്റം 2020ൽ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ സൌകര്യങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. വിവിധ കോ–ഡവലപ്പർമാരുടേതായി 61 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ഉയരുന്നത്.

കൊച്ചി സ്മാർട് സിറ്റി കോ-ഡവലപ്പർ പദ്ധതികളുടെ നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം അവലോകനം ചെയ്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.ഹോട്ടലുകളും പാർപ്പിടങ്ങളും ഉൾപ്പെടുന്ന സാമൂഹിക സൗകര്യങ്ങൾ സ്ഥാപിക്കാൻ സ്ഥല പരിശോധനയ്ക്കായി നിക്ഷേപകർ എത്തുന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :