വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തില്‍ വന്‍ വര്‍ധന

കാറുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഒന്നു മുതൽ വർധിക്കും

ന്യൂഡ‍ൽഹി, ഇൻഷുറൻസ്, വർധന newdelhi, insurance, increase
ന്യൂഡ‍ൽഹി| സജിത്ത്| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (13:25 IST)
കാറുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഒന്നു മുതൽ വർധിക്കും. നാല്‍പ്പത് ശതമാനം വരെയാണ് വർധന. പ്രീമിയം വർധിപ്പിക്കുന്നതിനുള്ള ശുപാർശ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഈ മാസം ആദ്യം സമർപ്പിച്ചിരുന്നു. ഈ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

1000 സി സി വരെയുള്ള സ്വകാര്യ കാറുകൾക്ക് 39.9% വർധനയാണ് ഉണ്ടയത്. ഇത് 1468 രൂപയിൽനിന്ന് 2055 രൂപയാകും. 1000 മുതൽ 1500 സിസി വരെയുള്ള കാറുകളുടെ പ്രീമിയത്തിലും 40 ശതമാനം വരെ വർധനയുണ്ടാകും. 1500 സിസിയിൽ അധികമുള്ള കാറുകളുടെ പ്രീമിയത്തിൽ 25% വരുത്തും. ഇത് 4931 രൂപയിൽ നിന്ന് 6164 രൂപയാകും.

പ്രീമിയത്തിൽ വർധനയുണ്ടാകുന്ന മറ്റൊരു വിഭാഗം ഇരുചക്ര വാഹനങ്ങളാണ്. 75 സിസി വരെയുള്ളതിന്റെ പുതിയ പ്രീമിയം 569 രൂപയാണ്. നിലവിൽ ഇത് 519 രൂപ. 75–150 സിസി വരെയുള്ളവയ്ക്കു 15% വർധനയുണ്ടാകും. ഇത് 619 രൂപയാകും. 150–350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് പ്രീമിയത്തിൽ ഉണ്ടാകുന്നത് 25% വർധന. എന്നാൽ 350 സിസിയിൽ കൂടിയ ബൈക്കുകളുടെ പ്രീമിയം 884 രൂപയായി കുറച്ചു. ഓട്ടോറിക്ഷകളുടെ പ്രീമിയവും കൂടും.

പരമാവധി ആറു പേർക്കു സഞ്ചരിക്കാവുന്ന ഇ റിക്ഷാ എന്ന വിഭാഗം പുതുതായി ചേർത്തിട്ടുണ്ട്. പ്രീമിയം 1125 രൂപ. പൊതു വാഹനങ്ങളുടെ പ്രീമിയത്തിൽ 15–30% വർധനയുണ്ടാകും. എന്നാൽ 12 ടൺ വരെയുള്ള വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :