സിഗററ്റിനും ബീഡിക്കും വില കൂട്ടാന്‍ നീക്കം

 ന്യൂഡൽഹി , പിഎച്ച്എഫ്ഐ , സിഗററ്റിനും ബീഡി.
ന്യൂഡൽഹി| jibin| Last Modified ശനി, 7 ജൂണ്‍ 2014 (11:09 IST)
രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം കൂടുന്നത് അവസാനിപ്പിക്കാനായി
സിഗററ്റിനും ബീഡിക്കും വില വർദ്ധിപ്പിക്കണമെന്ന്
പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ (പിഎച്ച്എഫ്ഐ) കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.


സിഗററ്റ് ഉത്പന്നങ്ങളുടെ വിലയിൽ പത്ത് ശതമാനം വർദ്ധന വേണമെന്നാണ് ഫൗണ്ടേഷൻ മുന്നോട്ടുവച്ച പ്രധാന നിർദേശം. ഇത്
സിഗററ്റ് ഉപഭോഗത്തിൽ മൂന്ന് ശതമാനം കുറവ് വരാനും കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനയുണ്ടാകാനും സഹായിക്കുമെന്ന് ഫൗണ്ടേഷൻ പറയുന്നു.

സിഗററ്റിന്റെ നികുതി നിലവിലുള്ള നിരക്കിൽ നിന്ന് 370 ശതമാനം വരെ ഉയർത്താവുന്നതാണ്. ഇത് ഉപഭോഗത്തിൽ 54 ശതമാനം കുറവ് വരുത്തും. സർക്കാരിന്റെ വരുമാനത്തിൽ 115 ശതമാനം വർദ്ധനയുമുണ്ടാകും.
ബീഡിയുടെ നികുതി നിലവിലെ നിരക്കിൽ നിന്ന് 100 ശതമാനം വർദ്ധിപ്പിക്കാം. ഇത് ബീഡി ഉപഭോഗം 40 ശതമാനം കുറയാൻ സഹായിക്കും. സർക്കാരിന്റെ വരുമാനത്തിൽ 22 ശതമാനം വർദ്ധയുമുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :