ഓൺലൈൻ വ്യാപാരം ഇനി തോന്നുംപോലെ പറ്റില്ല; ആറുമാസത്തിനകം പുതിയ നയം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

ശനി, 28 ഏപ്രില്‍ 2018 (11:10 IST)

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേഗ നയത്തിനു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാ‍ർ തയ്യാറെടുക്കുന്നു. നിലവിൽ ഓൻലൈൻ വ്യപാര രംഗത്തെ നിയന്ത്രിക്കാനായി നിയമങ്ങളൊ മാർഗ്ഗ നിർദേഷങ്ങളൊ ഇല്ല എന്നത് നികുതി വകുപ്പിനും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് പുതിയ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
 
ആറുമാസത്തിനകം നയം പ്രാബാല്യത്തിൽ വരുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൽ തമ്മിലുള്ള കിടമത്സരം. നികുതി, ഉപഭോക്താക്കളുടെ സ്വകാര്യത, വ്യാപാര സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം എന്നതിനെയെല്ലാം സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ നയത്തിൽ ഉൾപ്പെടുത്തും.
 
നയത്തിനെ കരടിനു രൂപം നൽകാനായി പ്രത്യേഗ ടാസ്ക് ഫോഴ്സിന് രൂപം നൽകിയതായി നിയമ സെക്രട്ടറി റിത ടിയേഷ്യ പറഞ്ഞു. നിലവിൽ ഈ കൊമൊഴ്സ് സ്ഥാപനങ്ങളുടെ നിക്ഷേപം ലയനം എർന്നിങ്ങനെയുള്ള കാര്യങ്ങളിൽ നികുതിയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ നേരിടുന്നുണ്ട്. പുതിയ നയം വരുന്നതിലൂടെ ഇതിനു പരിഹാരമാകും.
 
വാണിജ്യം, ആഭ്യന്തരം, കമ്പനികാര്യം, ഇലക്ട്രോണിക് എന്നീ മന്ത്രാലയങ്ങളിൽ നിന്നും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സിനു രൂപം നൽകിയിരിക്കുന്നത്. ഭാരതി എന്റര്‍പ്രൈസസ്, റിലയന്‍സ് ജിയോ, ടി.സി.എസ്., വിപ്രോ, ഒല, സ്‌നാപ്ഡീല്‍, മേക്ക് മൈ ട്രിപ്, അര്‍ബന്‍ ക്ലാപ്, ജസ്റ്റ് ഡയല്‍, പെപ്പര്‍ഫ്രൈ, പ്രാക്ടോ എന്നീ കമ്പനികളുടെമെധാവികളും നയ രൂപീകരണത്തിന്റെ ഭാഗമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ബൈക്കുകളുടെ വിലയിൽ വർധനവ് വരുത്തി ഹീറോ

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബൈക്കുകളുടെ വിപണി വില ...

news

കൂടുതൽ കരുത്തോടെ മിത്സുബിഷി ഔട്ട്ലാന്റർ ഇന്ത്യയിൽ തിരിച്ചെത്തുന്നു

മിത്സുബിഷി ഔട്ട്ലാന്റർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തുന്നു. പൂർണ്ണമയും ...

news

ആർക്കും വേണ്ട, നവിയെ ഹോണ്ട പിൻ‌വലിക്കാനൊരുങ്ങുന്നു

മോട്ടോർ സൈക്കിളിന്റെ രൂപത്തിലുള്ള കുഞ്ഞു ഗിയർലെസ്സ് സ്കൂട്ടർ എന്ന നിലയിലാണ് ഹോണ്ട നവിയെ ...

news

ഓടുന്നതിനിടെ തീപിടിക്കാൻ സാധ്യത; ഓഡി 13 ലക്ഷം കാറുകൾ തിരികെ വിളിക്കുന്നു

സാങ്കേതിക തകരാറുകൾ മൂലം തങ്ങളുടെ 13ലക്ഷം കാറുകൾ ആഢംബര കാർ നിർമ്മാതാക്കളായ ഓടി തിരിച്ചു ...

Widgets Magazine