ആർക്കും വേണ്ട, നവിയെ ഹോണ്ട പിൻ‌വലിക്കാനൊരുങ്ങുന്നു

Sumeesh| Last Modified ബുധന്‍, 25 ഏപ്രില്‍ 2018 (16:04 IST)
മോട്ടോർ സൈക്കിളിന്റെ രൂപത്തിലുള്ള കുഞ്ഞു ഗിയർലെസ്സ് സ്കൂട്ടർ എന്ന നിലയിലാണ് ഹോണ്ട നവിയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം വാഹനത്തിന്
സ്വന്തമാക്കാനായില്ല. റാജ്യത്തെ റോഡുകളിൽ നവിയെ കാണുന്നില്ല എന്നത് തന്നെയാണ് സത്യം. വിപണിയിൽ പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിൽ വാഹനത്തെ പിൻ‌വലിക്കുകയാണ് ഹോണ്ട

രണ്ട് വർഷം മുൻപാണ് ഹോണ്ട നവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് സ്കൂട്ടറുകളുടെ നീളത്തിലും ഉയരത്തിൽ എന്നാൽ ബൈക്കിന്റെ രൂപഘടനയിൽ അങ്ങനെ വിശേഷിപ്പിക്കാം ഹോണ്ട നവിയെ.

കമ്പനി പ്രതീക്ഷിച്ചതിലും എത്രയോ താഴെയാണ് നവിയുടെ വിൽപ്പന. ഈ സാഹചര്യത്തിൽ നവിയെ വിപണിയിൽ നിന്നും പിൻ‌വലിക്കാൻ തീരുമാനമെടുത്തതായാണ്
കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. 110 സി സി സിംഗിൾ സിലിണ്ടൽ ഫോർ സ്റ്റ്ട്രോക്ക് എഞ്ചിനണ് നവിക്ക് കരുത്ത് പകർന്നിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :