ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (11:34 IST)
ജന്‍ ധന് യോജനയ്ക്കായി ബങ്കുകള്‍ക്ക്
മോഡിയുടെ ഇ-മെയില്‍. പദ്ധതി പ്രകാരമുള്ള
ബാങ്ക് അക്കൌണ്ട് രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും
നല്‍കാനുള്ള ആത്മാര്‍ഥശ്രമം ബങ്കുകള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിലൂടെ ആഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഏഴു കോടി കുടുംബങ്ങള്‍ക്കു
ബാങ്ക് അക്കൌണ്ടുകള്‍ നല്കാന് വിഭാവനം ചെയ്യുന്ന പദ്ധതി ഈ മാസം 28 നാണ് ഉദ്ഘാടനം ചെയ്യപ്പെടുക.പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക്
ഡെബിറ്റ് കാര്‍ഡും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ലഭിക്കും
പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ സാധാരണക്കാര്‍ക്ക് വായ്പാ സൌകര്യവും ധനകാര്യ സേവനങ്ങളും ലഭ്യമാകും. ശാഖാതലങ്ങളില്‍ ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിനായി
ക്യാംപുകള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോഡിയാണ് നടത്തുക ഇത് കൂടാതെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉദ്ഘാടന പരിപാടികള്‍ ഉണ്ടാകും.