അനന്തമൂര്‍ത്തിയുടെ മരണം തീവ്ര ഹിന്ദുത്വ വാദികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

ബാംഗ്ലൂര്‍| Last Modified ശനി, 23 ഓഗസ്റ്റ് 2014 (10:56 IST)

പ്രശസ്ത സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ചിക്മഗളൂരില്‍ ആഹ്ലാദ പ്രകടനം.വെള്ളിയാഴ്ച വൈകിട്ട് അനന്തമൂര്‍ത്തിയുടെ മരണവാര്‍ത്ത പുറത്തുവന്ന് അധികം കഴിയുംമുമ്പാണ് ഇരുപതോളം പേര്‍
പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയത്.

മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യവിടുമെന്ന് പറഞ്ഞ വന്‍ വിവാദമായിരുന്നു. മോഡി പ്രധാനമന്ത്രിയായപ്പോള്‍ അനന്തമൂര്‍ത്തിയ്ക്ക് കര്‍ണ്ണാടകത്തിലെ ബിജെപി പ്രവര്‍ത്തകള്‍ പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റ് നല്‍കിയിരുന്നു.

അനന്തമൂര്‍ത്തിയുടെ മരണത്തില്‍ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :