സജിത്ത്|
Last Modified തിങ്കള്‍, 12 സെപ്റ്റംബര്‍ 2016 (09:36 IST)
മോട്ടോറോളയുടെ ജനപ്രിയ സ്മാർട്ഫോൺ മോഡൽ
മോട്ടോ ജി4 ഇന്ത്യയിൽ വില്പന ആരംഭിച്ചു. കഴിഞ്ഞ മേയ് മാസത്തിലാണ് മോട്ടോ ജി4 പ്ലേ ആദ്യമായി അവതരിപ്പിച്ചത്. മോട്ടോ ജി4, മോട്ടോ ജി4 പ്ലസ് മോഡലുകളും വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.
ആൻഡ്രോയ്ഡ് 6.0.1 മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 1.2GHz ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൻ പ്രോസസർ,6 ജിബി സ്റ്റോറേജ്, 2 ജിബി റാം, എട്ട് മെഗാപിക്സല്‍ പിൻക്യാമറ, 5 മെഗാപിക്സൽ സെല്‍ഫി ക്യാമറ, 2800 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.
ആമസോണിൽ മോട്ടോ ജി4 പ്ലേയുടെ വില 8999 രൂപയാണ്. ജി4 ന് 12,499 രൂപയും ജി4 പ്ലസിന് 13,499 രൂപയുമാണ് വിപണിയിലെ വില.