സജിത്ത്|
Last Modified ബുധന്‍, 14 ജൂണ്‍ 2017 (10:48 IST)
മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപിച്ചു. ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തോടു കൂടി എത്തുന്ന ഇരു ഫോണുകളിലും ഫിംഗര്‍പ്രിന്റ് സ്കാനിങ് സെന്‍സര്‍, സെല്‍ഫിക്യാമറ ഫ്ലാഷ് എന്നീ സവിശേഷതകളുണ്ട്. മോട്ടോ ഇ 4ന് ഏകദേശം 8300 ഇന്ത്യന്‍ രൂപയാണ് വില. അതേസമയം, മോട്ടോ ഇ 4 പ്ലസിന് ഏകദേശം 11500 രൂപയുമാണ് വില.
ഇരു ഫോണുകള്‍ക്കും മെറ്റല്‍ ബോഡിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. മുന്‍വശത്തെ ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ എംബഡ് ചെയ്തിരിക്കുന്നത്. മോട്ടറോളയുടെ ലോഗോയും സ്പീക്കര്‍ ഗ്രില്ലും പുറകുവശത്താണ് നല്‍കിയിരിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്ന വാട്ടര്‍ റിപ്പല്ലന്റ് കോട്ടിങ് ഇരുഫോണുകള്‍ക്കും നല്‍കിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് ഏറ്റവും മുകളിലായാണ് നല്‍കിയിരിക്കുന്നത്.
മോട്ടോ ഇ 4ന് 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.4 ജിഗാഹെട്സ് സ്നാപ് ഡ്രാഗണ്‍ 425 അല്ലെങ്കില്‍ സ്നാപ് ഡ്രാഗണ്‍ 427പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഓട്ടോഫോക്കസ്, f/2.2 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 8എംപി റിയര്‍ ക്യാമറ, ഫിക്സഡ് ഫോക്കസ്, f/2.2 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷുള്ള 5എംപി സെല്‍ഫി ക്യാമറ, 2800 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.
അതേസമയം, 5.5 എച്ച്ഡി ഡിസ്പ്ലേയാണ് രണ്ട് വേരിയന്റില്‍ എത്തുന്ന മോട്ടോ ഇ 4 പ്ലസിനുള്ളത്. മീഡിയടെക് MTK6737M പ്രോസസര്‍, 2 ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ്, ഓട്ടോഫോക്കസ്, f/2.0 അപേച്ചര്‍, സിംഗിള്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 13എംപി പിന്‍ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, 5,000 എംഎച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് എന്നീ ഫീച്ചറുകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.