കിടിലന്‍ ഫീച്ചറുകള്‍, അമ്പരപ്പിക്കുന്ന വില; സോണി എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയില്‍

സോണി എക്‌സ്പീരിയ എക്‌സ് സെഡ് പ്രീമിയം ഇന്ത്യയിൽ

smartphone, mobile, sony xperia xz premium, sony xperia xz, sony xperia, sony, xperia, സോണി, സോണി എക്‌സ്പീരിയ XZ പ്രീമിയം, സോണി എക്‌സ്പീരിയ XZ, സോണി എക്‌സ്പീരിയ, സോണി, എക്‌സ്പീരിയ, സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍
സജിത്ത്| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (10:17 IST)
സോണിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയില്‍ പ്രീ ബുക്കിങ് ആരംഭിച്ച ഈ ഫോണിന് 59,999 രൂപയാണ് വില. ആമസോണിനു പുറമെ സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഈ ഫോണ്‍ ലഭ്യമാകും. ഡീപ് സീ ബ്ലാക്ക്, ലുമിനുസ് ക്രോം എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്പീരിയ XZ പ്രീമിയം ലഭ്യമാകുക.

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറുമായി ഇന്ത്യയിലെത്തുന്ന ആദ്യഫോണാണ് ഇത്. കൂടാതെ 5.5 ഇഞ്ച് 4കെ എച്ച്ഡിആർ ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5, 4ജിബി റാം, 64 ജിബി മെമ്മറി, 19 മെഗാപിക്‌സൽ മോഷൻ ഐ റിയർ ക്യാമറ, 13 മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, ആൻഡ്രോയ്ഡ് ന്യൂഗട്ട് 7.1.1 ഓപ്പറേറ്റിങ് സിസ്റ്റം, 3230 എം‌എ‌എച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :