മൂഡീസ്‌ ഇന്ത്യയ്ക്ക് ബി ഡബിള്‍ എ 3 റേറ്റിംഗ്‌ നല്‍കി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 20 മെയ് 2014 (17:58 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ തകര്‍പ്പന്‍ ജയം ഇന്ത്യയുടെ കടയോഗ്യതാ നിരക്ക്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വളരെ നല്ലതാണെന്നു ആഗോള റേറ്റിംഗ്‌ ഏജന്‍സിയായ മൂഡീസ്‌ പറയുന്നു.

രാജ്യം സാമ്പത്തികമായി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനു കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന്‌ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി ഡബിള്‍ എ 3 റേറ്റിംഗ്‌ ആണ്‌ മൂഡീസ്‌ ഇന്ത്യക്കു നല്‍കിയിരിക്കുന്നത്‌. ഇത്‌ തൃപ്തികരമായ നിരക്കാണ്‌. അതിനൊരു സുസ്ഥിരതയുണ്ട്‌. 543 അംഗ ലോക്സഭയില്‍ എന്‍ഡിഎയ്ക്ക്‌ 336 സീറ്റുകളുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :