ആർ ബി ഐ വായ്പാ നയത്തിൽ മാറ്റം വരുത്തിയില്ല; റിപ്പോ നിരക്കുകൾ പഴയപടി തുടരും

വെള്ളി, 5 ഒക്‌ടോബര്‍ 2018 (19:23 IST)

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. റിവേഴ്‌സ് റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 6.25 ശതമാനമായി നിലനിര്‍ത്തി.
 
ഇത്തവണ നിരക്കുകളിൽ 0.25 ശതമാനത്തിന്റെ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ നിരക്കുകൾ പഴയപടി നിലനിർത്താനാണ് റിസർവ് ബാങ്ക് തീരുമാനിച്ചത്. 
 
രൂപയുടെ മൂല്യത്തകർച്ചയുടെയും ഇന്ധന വിലവർധനവിന്റെയും പശ്ചാത്തലത്തിൽ നിരക്കുകളിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആറംഗ സമിതിയിലെ അഞ്ച് പേരും നിരക്ക് വർധനക്കെതിരെ വോട്ട് ചെയ്തതോടെയാണ് പഴയപടി നിലനിർത്താൻ തീരുമാനിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇനി ഷോപ്പിങ് ഉത്സവകാലം; ഓഫറുകളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ആമസോൺ

ഓണലൈൻ ഷോപ്പിങ് രംഗത്ത് വമ്പൻ ഓഫർ ഉത്സവമൊരുക്കി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി വീണ്ടും ...

news

രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഡോളർ 73 കടന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളര്‍ ആദ്യമായി 73 ...

news

എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ എടിഎമ്മില്‍ നിന്ന് ക്ലാസിക്, മാസ്റ്ററോ ...

news

എ ടി എമ്മിലൂടെ പിൻ‌വലിക്കാവുന്ന പണത്തിന്റെ പരിധി എസ് ബി ഐ കുറക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എമ്മുകൾ വഴി ...

Widgets Magazine