മോഹൻലാൽ മുണ്ടൂരി, മമ്മൂട്ടി സിഗരറ്റ് കുത്തി; എന്നാൽ നിവിൻ പോളി ചെയ്തത് തികച്ചും വ്യത്യസ്തം

മോഹൻലാലിനൊരു സ്റ്റൈൽ, മമ്മൂട്ടിയ്ക്കൊരു സ്റ്റൈൽ; അപ്പോൾ നിവിൻ പോളിയ്ക്കോ?

aparna shaji| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (17:06 IST)
സിനിമയിൽ ഓരോ നടനും ഓരോ സ്റ്റൈൽ ആണ് അവതരിപ്പിക്കുന്നത്. ചില സിനിമകൾ പൊട്ടിയാലും അതിലെ നായക കഥാപാത്രങ്ങൾ ചെയ്യുന്ന പ്രത്യേക സ്റ്റൈൽ ആരാധകർ ഏറ്റെടുക്കും. ഈ സ്റ്റൈലുകൾ എന്നും ഹിറ്റായിരിക്കും. ആരാധനാപുരുഷന്മാരുടെ ഈ സ്റ്റൈലുകൾ കാണുമ്പോൾ ആരാധകർക്ക് രോമാഞ്ചമുണ്ടാകുന്നതും ഇതു കൊണ്ടാണ്.

ഓരോ സിനിമയിലും സംഘട്ടനാ രംഗങ്ങളിൽ താരങ്ങൾക്ക് ഓരോ സ്റ്റൈൽ ആണുള്ളത്. അതിൽ ഏറ്റവും പറയേണ്ടത് മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രമാണ്. അടി തുടങ്ങുന്നതിന് മുമ്പ് മുണ്ട് മടക്കി കുത്തുന്നത്, വാച്ച് അഴിച്ചു വയ്ക്കുന്നത്, ചെരുപ്പൂരി വയ്ക്കുന്നത്. ഇതിന്റെ അവസാനമാണ് അടി. അടിയ്ക്ക് കിട്ടിയ കൈയ്യടിയേക്കാൾ ഇരട്ടിയായിരുന്നു മോഹൻലാലിന്റെ ഈ സ്റ്റൈലിന്.

അതുപോലെ തന്നെ, മമ്മൂട്ടിയും തന്റെ ഫാന്റം എന്ന ചിത്രത്തിൽ എതിരാ‌ളികളെ സ്വീകരിക്കാൻ ഒരു സ്റ്റൈൽ സ്വീകരിച്ചിരുന്നു. 2002 ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തില്‍ ചുണ്ടില്‍ എരിയുന്ന ചുരുട്ട് കൊണ്ട് എതിരാളിയുടെ മുഖത്ത് മുദ്രപതിപിയ്ക്കുന്നതായിരുന്നു മമ്മൂട്ടി സ്റ്റൈല്‍. ചിത്രം പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ ഈ നമ്പര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ തന്റേതായ ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടാക്കിയാണ് നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിൽ എസ് ഐ ബിജു പ്രതികളെ പ്രഹരിക്കുന്നത്. വേറെയൊരു സിനിമയിലും കാണാത്ത ഒരു പ്രത്യേക സ്റ്റൈൽ, അതുതന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റും. ബിജുവില്‍ തേങ്ങടിയുമായിട്ടാണ് നിവിന്‍ ഷൈന്‍ ചെയ്തത്. തല്ല് അര്‍ഹിക്കുന്ന പ്രതികളുടെ മുതുകില്‍ തോര്‍ത്ത് മുണ്ടില്‍ തേങ്ങകെട്ടി അടിച്ച് ബിജു പൗലോസ് കൈയ്യടി നേടി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :