മൊഴിമാറ്റ സീരിയലുകള്‍ വെല്ലുവിളിയാകുന്നു; തമിഴ് സീരിയല്‍ താരങ്ങള്‍ നിരാഹാര സമരത്തിലേക്ക്

തമിഴ് സീരിയല്‍ താരങ്ങള്‍ നിരാഹാര സമരത്തിലേക്ക്

priyanka| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (14:28 IST)
ഹിന്ദി സീരിയലുകള്‍ മൊഴിമാറ്റി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ് സീരിയല്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും നിരാഹാര സമരത്തിലേക്ക്. ആഗസ്റ്റ് 14ാം തിയതി ചെന്നൈയിലെ വള്ളുവര്‍കോട്ടയിലാണ് താരങ്ങള്‍ നിരാഹാര സമരം നടത്തുന്നത്. ഹിന്ദിയില്‍ നിന്നും മറ്റുമായി സീരയലുകള്‍ മൊഴിമാറ്റി തമിഴ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നത് വ്യാപകമായതോടെ തമിഴ് സീരിയലുകള്‍ക്ക് ചാനലുകള്‍ അവസരം കുറഞ്ഞുവെന്നും ഈ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് തമിഴ് അഭിനേതാക്കളും ടെക്‌നിക്കല്‍ മേഖലയിലുള്ളവരും നേരിടുന്നതെന്നും മിനി സ്‌ക്രീന്‍ താരങ്ങളുടെ സംഘടന വ്യക്തമാക്കി. സൂചനാ സമരമായിട്ടായിരിക്കും 14ന് നിരാഹാരം നടത്തുക. പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സിനിമാ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും സീരിയല്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :