മുംബൈ|
vishnu|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (18:23 IST)
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായ മൊക്രോസോഫ്റ്റിന്റെ ലൂമിയ ശ്രേണിയിലെ ലൂമിയ 532 ഇന്ത്യയില്‍ 6,499 രൂപയ്ക്ക് ലഭിക്കും. ഒറ്റസിം, ഇരട്ട സിം ശ്രേണിയില്‍ ലൂമിയ 532 ലഭിക്കും. ഇരട്ട സിം മോഡലാണ് 6,499 രൂപയ്ക്ക് ലഭിക്കുക. മൈക്രോ സിം കാര്‍ഡുകളാണ് ഫോണില്‍ ഉപയോഗിക്കാനാവുക. കൂട്ടത്തില്‍ സമാന ഫീച്ചറുകള്‍ ഉള്ള ലൂമിയ ലൂമിയ 435ഉം ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ഇരട്ട സിം സൌകര്യമുള്ള ഈ ഫോണിന് 5,999 രൂപയാണ് വില. ഒട്ടുമിക്ക സാങ്കേതിക സവിശേഷതകളും ലൂമിയ 532 സമാനമാണ്.
വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും രണ്ടുഫോണുകളും പ്രവര്‍ത്തിക്കുന്നത്. 4 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒരു ജിബി റാമും എട്ട് ജിബി സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. അഞ്ച് മെഗാപിക്സല്‍ പ്രധാന കാമറയും .3 മെഗാപിക്സല്‍ ഫ്രണ്ട് കാമറയും ലൂമിയ 532 ഫോണിലുണ്ട്. എന്നാല്‍ ലൂമിയ 435ന്റെ പ്രധാനകാമറ
2 മെഗാപിക്സലിന്റേതാണ്.