വിപണി മൂല്യമുള്ള കമ്പനികളില്‍ രണ്ടാമന്‍ മൈക്രോസോഫ്റ്റ്

സാൻഫ്രാൻസിസ്കോ| jibin| Last Modified ശനി, 15 നവം‌ബര്‍ 2014 (10:22 IST)
ലോകത്തെ ഏറ്റവും ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളില്‍ എക്സോൺ മൊബൈലിനെ പിന്തള്ളി മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച സാമ്പത്തിക പരിഷക്കാരങ്ങളും പ്രവര്‍ത്തനങ്ങളുമാണ് മൈക്രോസോഫ്‌റ്റിന് തുണയായത്. അതേസമയം 680 ബില്യൺ ഡോളറിന്റെ മാർക്കറ്റ് വിലയുള്ള ഇൻകോർപ്പറേഷൻസാണ് ഒന്നാം സ്ഥാനത്തുള്ളത്.

മൈക്രോസോഫ്‌റ്റിന്റെ കുതിച്ച് ചാട്ടത്തിന് കാരണമായത് കമ്പനിയുടെ സിഇഒ ആയ ഇന്ത്യാക്കാരനായ സത്യ നഡെല്ലയുടെ മികച്ച പ്രവര്‍ത്തനങ്ങളാണ്. വിപണിയിലെ മാറ്റങ്ങള്‍ വളരെ വേഗം മനസിലാക്കിയ അദ്ദെഹം കമ്പനിയെ ശക്തമായി മുന്നോട്ട് നയിക്കുകയായിരുന്നു. കമ്പനിയിലെ ചെലവുകളും ജോലിക്കാരുടെ എണ്ണവും പരിമിതപ്പെടുത്തിയ നഡെല്ല മൊബൈൽ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ മാർക്കറ്റ് വില 410 ബില്യൺ ഡോളറിലേക്ക് കഴിഞ്ഞ ദിവസം ഉയരുകയായിരുന്നു.

1999 ഡിസംബറിൽ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 616 ആയിരുന്നു. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ മൈക്രോസോഫ്റ്റ് താഴേക്ക് പോവുകയായിരുന്നു. ഹൈദരാബാദിൽ ജനിച്ച 1992 മുതൽ മൈക്രോസോഫ്റ്റിൽ പ്രവർത്തിച്ചു വരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :