മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് - സെലറിയോ എക്‌സ് !‍; വില വിവരങ്ങള്‍

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി മാരുതി; സെലറിയോഎക്‌സ് വിപണിയില്‍

Maruti Suzuki CelerioX , Maruti Suzuki, CelerioX , Maruti, Suzuki, Celerio , Maruti Suzuki Celerio , മാരുതി , സെലറിയോ എക്‌സ് , മരുതി സുസുക്കി സെലറിയോ എക്‌സ് , മരുതി സുസുക്കി സെലറിയോ
സജിത്ത്| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (10:40 IST)
മാരുതി സെലറിയോ എക്‌സ് ഇന്ത്യന്‍ വിപണിയിലേക്കെത്തി. മരുതി സെലറിയോ ഹാച്ചിന്റെ ക്രോസ്ഓവര്‍ വേരിയന്റാണ് പുതിയ സെറിയോ എക്‌സ്. 4.57 ലക്ഷം രൂപ പ്രാരംഭവിലയിലാണ് സെലറിയോ എക്‌സിനെ മാരുതി വിപണിയിലേക്കെത്തിച്ചിരിക്കുന്നത്. അതേസമയം, 5.42 ലക്ഷം രൂപയാണ് സെലറിയോ എക്‌സിന്റെ ടോപ് വേരിയന്റിന്റെ വിപണി വില. ഏറ്റവും പുതിയ എയറോഡൈനാമിക് ഡിസൈനിലാണ് സെലറിയോഎക്‌സ് എത്തിയിരിക്കുന്നത്.

ഫോഗ് ലാമ്പുകള്‍ക്ക് ഇടയിലായി ഒരുങ്ങിയ ഹണികോമ്പ് ഗ്രില്‍, പുതിയ ഡ്യൂവൽടോൺ ബമ്പര്‍ എന്നിങ്ങനെയുള്ള ഡിസൈനുകളും ഈ ഹാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകള്‍, ബ്ലാക് തീമില്‍ ഒരുങ്ങിയ ORVM കള്‍, ബ്ലാക് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് മൗണ്ടഡ് റിയര്‍ സ്‌പോയിലര്‍
എന്നിങ്ങനെ നീളുന്ന തകര്‍പ്പന്‍ എക്‌സ്റ്റീരിയര്‍ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതകളാണ്. ഓറഞ്ച്, ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഗ്രെയ് എന്നീ നിറങ്ങളിലാണ് പുതിയ മാരുതി സെലറിയോ എക്‌സ് ലഭ്യമാവുക.

180എം എം ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിനുള്ളത്. മാത്രമല്ല 270 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, സാധാരണ സെലറിയോയെക്കാള്‍ 115 എം എം നീളം, 35 എം എം വീതി, 5 എം എം ഉയരവും പുതിയ ഹാച്ചിനുണ്ട്. എക്‌സ്റ്റീരിയറിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നത്. ബ്ലാക് തീം നേടിയ ഡാഷ്‌ബോര്‍ഡ്, റെഡ് ആക്‌സന്റ് നേടിയ സീറ്റുകള്‍, സമാനമായ സ്റ്റീയറിംഗ് വീല്‍ എന്നിവയാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

അതേസമയം പുതിയ സെലറിയോ എക്‌സിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍, പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് സെലറിയോ ക്രോസിന് കരുത്തേകുന്നത്. 66 ബി എച്ച് പി കരുത്തും 90 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന ഈ എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നീ ഓപ്ഷനുകളും ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :