മാരുതിയുടെ ജനപ്രീയ കാർ ഓൾട്ടോ 800 എത്തുന്നു...പുതിയ രൂപത്തിലും ഭാവത്തിലും!

ഡാസ്റ്റ്സൺ‌ റെഡിഗൊയോട് മത്സരിക്കാന്‍ മാരുതിയുടെ ജനപ്രീയ കാർ ഓൾട്ടോ 800 മുഖം മിനുക്കി എത്തുന്നു.

മാരുതി, ഡാസ്റ്റ്സൺ, ഓൾട്ടോ 800  maruthi, datson, alto 800
സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (12:01 IST)
ഡാസ്റ്റ്സൺ‌ റെഡിഗൊയോട് മത്സരിക്കാന്‍ മാരുതിയുടെ ജനപ്രീയ കാർ മുഖം മിനുക്കി എത്തുന്നു.
ഉൾഭാഗത്തും മുന്നിലും പിന്നിലും ചെറിയ മാറ്റങ്ങളുമായിട്ടാണ് പുതിയ ഓൾട്ടോ 800 എത്തുന്നത്. പുതിയ ഹെ‍ഡ്‌ലാമ്പ്, ഗ്രില്ലുകൾ എന്നിവയുമായാണ് ഓൾട്ടോ 800 വരുന്നത്. വിപണിയിൽ നിന്നു മാരുതി പിൻവലിച്ച എ സ്റ്റാറിനോടു ചെറിയ സാമ്യം തോന്നുന്ന മുൻഭാഗമായിരിക്കും ഓൾട്ടോ 800ന്‍.

ഓൾട്ടോ കെ10നോട് സാമ്യം തോന്നുന്ന ഉൾഭാഗമായിരിക്കും കാറിന്. എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 796 സിസി അഞ്ച് സ്പീഡ് ഗിയർബോക്സ് തന്നെയാണ് കാറിനുള്ളത്. 6000 ആർപിഎമ്മിൽ 47.65 പിഎസ് കരുത്തും 3500 ആർപിഎമ്മിൽ 69 എൻഎം ടോർക്കുമാണ് എൻജിൻ ശേഷി. പിന്നിൽ ടെയിൽലാമ്പിനും ബമ്പറിനുമാകും പുതുമ നൽകുന്നത്.

വിലയിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. 2.57 ലക്ഷം മുതൽ 3.78 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വിലകൾ. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ കൂടാതെ എ എം ടി വകഭേദവും പുതിയ ഓൾട്ടോയിലുണ്ടാകുമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :