പുതിയ സാമ്പത്തിക വർഷം: വാഹന വിപണിക്ക് സന്തോഷിക്കാം

പുതിയ സാമ്പത്തിക വർഷം: വാഹന വിപണിക്ക് സന്തോഷിക്കാം

ന്യൂഡ‌ൽഹി| aparna shaji| Last Modified ശനി, 2 ഏപ്രില്‍ 2016 (11:05 IST)
പുതിയ സാമ്പത്തിക വർഷം വാഹന വിപണിക്ക് ആശ്വാസമേകുന്നു. നിർമാതക്കളിൽ ഭൂരിഭാഗം പേർക്കും വിൽപനയിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയപ്പോൾ ചിലർക്കുമാത്രമാണ് നേരിയ കുറവ് അനുഭവപ്പെട്ടത്. വി‌‌ൽപനയിൽ നേട്ടമുണ്ടാക്കിയെങ്കിലും ചില നിർമാതാക്കൾക്ക് കയറ്റുമതിയിൽ വേണ്ടത്ര വളർച്ച ലഭ്യമായിട്ടില്ല.

റെനോ വിൽപനയിൽ 160% വളർച്ച നേടി. ഇത് 12,424 യൂണിറ്റുകളായി. ജനുവരി–മാർച്ച് കാലയളവിൽ 29,289 യൂണിറ്റുകൾ വിറ്റഴിക്കാനായി. വർധന 157%. അശോക് ലെയ്‌ലൻഡ് 16,702 യൂണിറ്റുകൾ വിറ്റഴിച്ചു. വർധന 31%. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപനയിൽ 34% വർധനയും നേടി.


ടി വി എസ് മോട്ടോർ കമ്പനി 2,32,527 യൂണിറ്റുകൾ വിൽപന നടത്തി. വർധന 10.19%. എന്നാൽ കയറ്റുമതി 26.88% കുറഞ്ഞ് 31,121 യൂണിറ്റിലെത്തി. ആൻഡ് മഹീന്ദ്ര 52,718 യൂണിറ്റുകൾ വിറ്റഴിച്ചു. വർധന 17%. ആഭ്യന്തര വിപണിയിൽ വി‍ൽപന 19% കൂടി 48,967 യൂണിറ്റായി. എന്നാൽ, കയറ്റുമതി ഏഴു ശതമാനം കുറഞ്ഞ് 3751 യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ നേടിയത് ആറു ശതമാനം വളർച്ച. വിറ്റഴിച്ചത് 4,94,098 യൂണിറ്റുകൾ.

മാരുതി സുസുക്കി ഇന്ത്യ വിൽപനയിൽ 15.9% വർധന നേടി. വിറ്റഴിച്ചത് 1,29,345 യൂണിറ്റുകൾ. ആഭ്യന്തര വിൽപന 14.6% ഉയർന്നു. കയറ്റുമതി 33.4% കൂടി 10,450 യൂണിറ്റുകളായി. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ 10.6% വർധന നേടാനും കഴിഞ്ഞു. ഇത് 14,29,248 യൂണിറ്റുകളിലെത്തി.

റെനോ, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയുടെ നിർമാതാക്കൾക്ക് പുതിയ സാമ്പത്തിക വർഷം ഗുണകരമായിരുന്നെങ്കിൽ ഹോണ്ട കാർസ്, ഹ്യുണ്ടായ് മോട്ടോർ എന്നിവയ്ക്ക് നേരിയ അളവിൽ വി‌ല്പന കുറയുകയാണ് ചെയ്തത്.

ഹോണ്ട കാർസ് വിൽപന 23.2% കുറഞ്ഞ് 17,430 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ രണ്ടു ശതമാനം വർധന നേടാനും കഴിഞ്ഞു. മൊത്തം വിറ്റഴിച്ചത് 1,92,059 യൂണിറ്റുകൾ. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപന കുറഞ്ഞു. 3.4% താഴ്ന്ന് 51,452 യൂണിറ്റായി. ആഭ്യന്തര വിൽപന 4.2% വർധിച്ച് 41,201 യൂണിറ്റിലെത്തി. കയറ്റുമതി 10,251 യൂണിറ്റുകൾ.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :